കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധന തുടങ്ങി

നോട്ട് അസാധുവാക്കിയതിനുശേഷം കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിശ്ചിത കാലയളവില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധിച്ചു തുടങ്ങി.
പരിശോധനയുടെ ഭാഗമായി പ്രമുഖ ജ്വല്ലറികള്‍, വജ്ര വ്യാപാരികള്‍, ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍മാര്‍ തുടങ്ങിയവര്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് കാണിച്ച് നോട്ടീസ് അയച്ചുതുടങ്ങി.
വന്‍തുക നിക്ഷേപിച്ച വമ്പന്‍ സ്രാവുകള്‍ക്കാണ് ഇ-മെയില്‍വഴി ആദായ നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. കച്ചവടത്തില്‍നിന്ന് ലഭിച്ച കയ്യിലുള്ള തുകയാണ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതെന്നാണ് വ്യാപാരികള്‍ പ്രധാനമായും നല്‍കുന്ന മറുപടി.
https://www.facebook.com/Malayalivartha