നിങ്ങളുടെ പണം കീശയിലാക്കുന്ന ബാങ്കുകള്‍ ഏതൊക്കെ?

സ്ഥിര നിക്ഷേപ പദ്ധതികളില്‍ പലിശ നിരക്കുകള്‍ മാറ്റംവരാറുണ്ടെങ്കിലും തുച്ഛമായ പലിശ നല്‍കുന്ന എസ്ബി അക്കൗണ്ടുകളെ വെറുതെ വിടാറാണ് പതിവ്..
പ്രമുഖ പൊതുമേഖല ബാങ്കുകള്‍ക്കൊപ്പം സ്വകാര്യ ബാങ്കുകളും സേവിങ്‌സ് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് ആവശ്യത്തില്‍കൂടുതല്‍ പണം അക്കൗണ്ടുകളിലെത്തിയതുമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചത്.
ആറ് ബാങ്കുകളാണ് ഇതുവരെ എസ്ബി അക്കൗണ്ടിലെ പലിശ നിരക്കുകള്‍ കുറച്ചത്.
1. എസ്ബിഐ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐയാണ് (ജൂലായ് 31ന്) എസ്ബി അക്കൗണ്ടിലെ പലിശ നിരക്ക് കുറയ്ക്കലിന് തുടക്കമിട്ടത്. ഒരു കോടിക്ക് തഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനമാണ് പലിശ. ഒരു കോടിക്ക് മുകളില്‍ എസ്ബി അക്കൗണ്ടിലുണ്ടെങ്കില്‍ നാല് ശതമാനം പലിശ ലഭിക്കും. 90 ശതമാനത്തിലേറെ അക്കൗണ്ടുകളിലെ നിക്ഷേപം ഒരു കോടി രൂപയ്ക്ക് താഴെയാണ്.
2. ബാങ്ക് ഓഫ് ബറോഡ: എസ്ബിഐയ്ക്ക് പിന്നാലെ ആഗസ്റ്റ് അഞ്ചിന് ബാങ്ക് ഓഫ് ബറോഡയും സമാനമായി എസ്ബി അക്കൗണ്ടിലെ പലിശ കുറച്ചു. 50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് 3.5 ശതമാനമാണ് പലിശ. അതില്‍കൂടുതല്‍ നിക്ഷേപമുണ്ടെങ്കില്‍ നാല് ശതമാനവും പലിശ ലഭിക്കും.
3. ആക്‌സിസ് ബാങ്ക്: അമ്പത് ലക്ഷം രൂപവരെയുള്ള എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് 3.5 ശതമാനമായാണ് പലിശ കുറച്ചത്. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നാല് ശതമാനം പലിശ തുടരും..
4. ഇന്ത്യന്‍ ബാങ്ക്: 50 ലക്ഷത്തിന് മുകളില്‍ എസ്ബി അക്കൗണ്ടില്‍ അവശേഷിച്ചാല്‍ നാല് ശതമാനം പലിശ ലഭിക്കും. 50 ലക്ഷത്തിന് താഴെയാണ് നിക്ഷേപമെങ്കില്‍ 3.5 ശതമാനമായാണ് പലിശ കുറച്ചത്.
5. കര്‍ണാടക ബാങ്ക്: ഒരു ലക്ഷത്തിനും അമ്പത് ലക്ഷത്തിനും ഇടയില്‍ നിങ്ങളുടെ അക്കൗണ്ടില്‍ അവശേഷിച്ചാല്‍ 3.5 ശതമാനമായിരിക്കും പലിശ. ഒരു ലക്ഷത്തിന് താഴെയാണ്. നിക്ഷേപമെങ്കില്‍ മൂന്ന് ശതമാനമായാണ് പലിശ കുറച്ചത്. അതേസമയം, ഒരു കോടിക്കുമുകളിലാണ് നിക്ഷേപമെങ്കില്‍ നാല് ശതമാനത്തില്‍നിന്ന് പലിശ അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുമുണ്ട്. അമ്പത് ലക്ഷത്തിന് മുകളില്‍ ഒരു കോടി വരെ നാല് ശതമാനമായിരിക്കും പലിശ.
6. യെസ് ബാങ്ക്: ഒരു ലക്ഷം രൂപയ്ക്ക് താഴെ എസ്ബി അക്കൗണ്ടില്‍ അവശേഷിച്ചാല്‍ അഞ്ച് ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് ആറ് ശതമാനമായിരുന്നു. അതേസമയം ഒരു ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനം പലിശ തുടരും. ഒരു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപത്തിന് 6.5 ശതമാനമായിരുന്ന പലിശ 6.25 ശതമാനമായും കുറച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha