യെസ് ബാങ്കും 10 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്നു

ഡിജിറ്റൈസേഷന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്കിന് പിന്നാലെ യെസ് ബാങ്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. പ്രകടനം മോശമായവരെയാണ് പറഞ്ഞുവിടുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മൊത്തം ജീവനക്കാരില്‍ 10 ശതമാനം ജീവനക്കാരെയാണ് ഇങ്ങനെ പിരിച്ചു വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ 21,000 ജീവനക്കാരാണ് യെസ് ബാങ്കിലുള്ളത്.
എച്ച്ഡിഎഫ്‌സി ബാങ്കാവട്ടെ മൂന്ന് പാദങ്ങളിലായാണ് ജീവനക്കാരുടെ എണ്ണം കുറച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ മൊത്തം എണ്ണം 11,000ത്തിലേയ്ക്കാണ് കുറച്ചത്.
അതേസമയം ബാങ്കിന്റെ ശാഖകളുടെ എണ്ണം 1020ല്‍ നിന്ന് 1,800 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഡിജിറ്റൈസേഷന്‍ നടപ്പാക്കി ജീവനക്കാരെ വിന്യസിക്കുന്നതിലൂടെ നിലവിലെ ജീവനക്കാരെ വെച്ചുതന്നെ കൂടുതല്‍ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ബാങ്ക് അധികൃതരുടെ വിശ്വാസം.
https://www.facebook.com/Malayalivartha
























