രൂപയുടെ മൂല്യത്തില്‍ ഉണര്‍വ്... 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യമുയര്‍ന്നു

വ്യാപാരത്തിന്റെ ആരംഭത്തില്‍ 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
വെള്ളിയാഴ്ച മൂന്ന് പൈസയുടെ നഷ്ടത്തോടെ 85.57 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.തുടര്‍ന്ന് ഇന്ന് മൂല്യം ഉയരുകയായിരുന്നു.
അതിനിടെ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ഏറിയും കുറഞ്ഞുമാണ് സെന്‍സെക്സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്.
ഭാരത് ഇലക്ട്രോണിക്സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ഗ്രാസിം, ടിസിഎസ് അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha