ഓഹരി വിപണികളില്‍ നേട്ടം

ആഴ്ചയുടെ അവസാന വ്യാപാര ദിനത്തിലും ഓഹരി വിപണിയില്‍ മികച്ച നേട്ടം. 32പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8200 കടന്നു. സെന്‍സെക്‌സ് സൂചിക 92 പോയന്റ് നേട്ടത്തോടെ 27439ലുമെത്തി. 499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 91 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, സിപ്ല, മാരുതി തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha



























