Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍

12 NOVEMBER 2026 06:19 PM IST
മലയാളി വാര്‍ത്ത

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍കിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ബിസിനസ്സ് നേടിയെടുക്കാന്‍ പ്രവര്‍ത്തനക്ഷമമായ ഉല്‍പ്പന്നം, വിപുലീകരണ ശേഷി എന്നിവ അത്യന്താപേക്ഷിതമാണെന്ന് ഹഡില്‍ ഗ്ലോബലില്‍ വ്യവസായ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണം. മികച്ച ആശയങ്ങള്‍ക്കൊപ്പം ഉത്പന്നത്തിന്‍റെ പ്രായോഗികതയും വാണിജ്യപരമായി വളരാനുള്ള സാധ്യതയും തെളിയിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.


കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഹഡില്‍ ഗ്ലോബലില്‍ 'ക്രാക്കിംഗ് ഇന്ത്യാസ് കോണ്‍ഗ്ലോമറേറ്റ്സ്: ഫ്രം പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ടു പര്‍ച്ചേസ് ഓര്‍ഡര്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്രെഡ്ഫ്ലോ (സ്പ്ലെന്‍ഡ്രെ) സഹസ്ഥാപകനും സി.ഇ.ഒയുമായ അനില്‍ ബാലന്‍ മോഡറേറ്ററായിരുന്നു.

ഭാവി സാധ്യതയുള്ള കോര്‍പ്പറേറ്റ് പങ്കാളികളുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കും സാങ്കേതിക മേഖലകള്‍ക്കും അനുസൃതമായി സ്റ്റാര്‍ട്ടപ്പുകള്‍ ഉത്പന്നങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സെന്‍റ്-ഗോബെയ്ന്‍ സെഫ്പ്രോ ഇന്ത്യയുടെ റിഫ്രാക്ടറി ബിസിനസ്സ് മേധാവി സി. ബാലസുബ്രഹ്മണ്യന്‍ സംസാരിച്ചു. സാങ്കേതികവിദ്യ വിലയിരുത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനും കോര്‍പ്പറേറ്റുകള്‍ക്ക് അനുയോജ്യമായ സാങ്കേതിക ടീമുകളും ഉണ്ടായിരിക്കണം. സുസ്ഥിര ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ കോര്‍പ്പറേറ്റുകള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ കോര്‍പ്പറേറ്റ് ആവാസവ്യവസ്ഥയ്ക്കുള്ളില്‍ അവസരങ്ങള്‍ കണ്ടെത്താനാകുമെന്ന് ജിയോജെന്‍നെക്സ്റ്റ് മേധാവി അമേയ് മഷേല്‍ക്കര്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പ്രാരംഭ ഘട്ടത്തിലുള്ള ആശയങ്ങള്‍ മുതല്‍ സ്ഥാപിതമായ ബിസിനസ്സുകള്‍ വരെയുള്ള വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളെ കോര്‍പ്പറേറ്റുകള്‍ക്ക് വിലയിരുത്താന്‍ കഴിയും. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ വിലയിരുത്താന്‍ ജിയോ ജെന്‍നെക്സ്റ്റ് തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ഇടപെടലുകളിലൂടെയും മികച്ച ഉല്‍പ്പന്ന അവതരണങ്ങളിലൂടെയും കോര്‍പ്പറേറ്റ് പങ്കാളിത്തം നേടാനുള്ള സാധ്യതകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ദസോള്‍ട്ട് സിസ്റ്റംസിലെ ലീഡിംഗ് 3ഡി എക്സ്പീരിയന്‍സ് ലാബ് ഇന്ത്യ മേധാവി ഡോ. സുഹാസ്പ്രീതിപാല്‍ ജി. വിശദീകരിച്ചു. സാധ്യതയുള്ള കോര്‍പ്പറേറ്റ് പങ്കാളികളെ സമീപിക്കുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നത്തിന്‍റെ മേډകള്‍, ഘടന, വിപണിയിലെ മത്സരക്ഷമത എന്നിവയെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളില്‍ 'ഡിജി യാത്ര' സംവിധാനം വഴി നടപ്പിലാക്കുന്ന അന്താരാഷ്ട്ര യാത്രാ സേവനങ്ങളുടെ ട്രയലുകള്‍ ആരംഭിച്ചതായി ഡിജി യാത്രാ ഫൗണ്ടേഷന്‍ സിഇഒ സുരേഷ് ഖടക്ഭാവി പറഞ്ഞു. വിമാനത്താവളങ്ങളും ഡിജിറ്റര്‍ പ്ലാറ്റ്ഫോമുകളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന ആഗോള അവസരങ്ങളെക്കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏഴ് പ്രധാന വിമാനത്താവളങ്ങളിലാണ് ഈ അന്താരാഷ്ട്ര യാത്രാ ട്രയലുകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. വ്യോമയാനമേഖലയിലെ ഗുണകരമായ മാറ്റങ്ങള്‍ക്കും വിമാനത്താവളങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഡിജി യാത്ര ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ല്‍ രൂപരേഖ തയ്യാറാക്കിയ ഡിജി യാത്രാ പദ്ധതി 2022 ഡിസംബര്‍ 1 നാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. വിമാനത്താവളങ്ങളിലെ കടമ്പകള്‍ പൂര്‍ണ്ണമായും കടലാസ് രഹിതവും സുഗമവുമാക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ബെംഗളൂരു, ഡല്‍ഹി, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ മാത്രം തുടങ്ങിയ ഈ സംവിധാനം ഇപ്പോള്‍ ഇന്ത്യയിലുടനീളം 39 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവഴി രണ്ടരക്കോടിയിലധികം ഉപയോക്താക്കള്‍ ഈ സേവനം ഉപയോഗപ്പെടുത്തി. ആധാര്‍ അല്ലെങ്കില്‍ ഡിജി യാത്രാ ഐഡി ഉപയോഗിച്ചോ ഇലക്ട്രോണിക് പാസ്പോര്‍ട്ട് വഴിയോ യാത്രക്കാര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം.

വിമാനത്താവളങ്ങളില്‍ പ്രവേശിക്കാനും സുരക്ഷാ പരിശോധനകള്‍ക്കും കടലാസ് രേഖകളോ ബോര്‍ഡിംഗ് പാസുകളോ കയ്യില്‍ കരുതേണ്ടതില്ല. പരമ്പരാഗത രീതിയില്‍ പരിശോധനയ്ക്ക് മുന്‍പ് 20 സെക്കന്‍ഡിലധികം വേണ്ടിയിരുന്ന നടപടിക്രമങ്ങള്‍ ഇപ്പോള്‍ 5 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന വിധത്തിലേക്ക് നവീകരണം സാധ്യമായി. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്കുന്ന ഡിജി യാത്രാ സംവിധാനത്തില്‍ സെല്‍ഫ് സോവറിന്‍ ഐഡന്‍റിറ്റി് സംവിധാനമാണ് ഉപയോഗിക്കുന്നത്.

നിലവില്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ മാത്രമല്ല യാത്ര അവസാനിക്കുന്ന വിമാനത്താവളത്തിലും ഈ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവഴി അന്താരാഷ്ട്ര യാത്രകളിലെ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലാക്കാനും സാധിക്കും. യൂറോപ്യന്‍ യൂണിയന്‍റെ ഡിജിറ്റല്‍ ഐഡന്‍റിറ്റി ഫ്രെയിംവര്‍ക്കുമായി സഹകരിച്ച് യൂറോപ്പിലും ഈ സേവനം വ്യാപിപ്പിക്കാനുള്ള ട്രയലുകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (9 minutes ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 minutes ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (24 minutes ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (27 minutes ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (29 minutes ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (29 minutes ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (38 minutes ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (44 minutes ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (47 minutes ago)

സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...  (47 minutes ago)

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി  (1 hour ago)

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി  (1 hour ago)

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി  (1 hour ago)

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...  (1 hour ago)

Malayali Vartha Recommends