Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...


ഇരുപത്തിയാറുകാരി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം.. ലാപ്‌ടോപ്പും ഡയറിയും നഷ്ടപ്പെട്ടു...


പാക്കിസ്താനിലെ ലാഹോറില്‍ കനത്ത വിഷപ്പുക.. വാരാന്ത്യത്തിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതാണ് ഇതിന് കാരണമായതെന്നാണ് പാകിസ്ഥാന്റെ വാദം...


ട്രെയിനിലും റെയിൽവേ സ്റ്റേഷനിലുമായി യാത്രക്കാരിയായ യുവതിക്ക് നേരെ നടുക്കുന്ന ലൈംഗികാതിക്രമവും ക്രൂരമർദനവും..കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്..


ഇറാൻ അംബാസഡറെ വിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..അക്ഷയ്‌ ഉടൻ നാട്ടിലെത്തും. ആ കപ്പലിൽ വച്ച് സംഭവിച്ചത്...ഏകദേശം 11 മാസമായി ഇറാനിൽ..

ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തും

11 NOVEMBER 2026 05:03 PM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ 'ഹഡില്‍ ഗ്ലോബല്‍ 2026'-ന്‍റെ എട്ടാം പതിപ്പ് നവംബര്‍ 12 ന് കോവളത്ത് ആരംഭിക്കും. മൂന്ന് ദിവസത്തെ പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കായി ഒരുക്കുന്ന പ്രത്യേക നിക്ഷേപ പ്ലാറ്റ്‌ഫോമില്‍ 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും എത്തും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായി ഇന്‍വെസ്റ്റ്മെന്‍റ് ട്രാക്ക് എന്ന പ്ലാറ്റ്‌ഫോം ഒരുക്കും. ഇതിലൂടെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് നിക്ഷേപം നേടാനുള്ള അവസരങ്ങള്‍ തേടാം. വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും ഏഞ്ചല്‍ നിക്ഷേപകരും ഇതില്‍ സന്നിഹിതരായിരിക്കും.

സമ്മേളനം കോവളം ദി ലീല റാവിസില്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ്‌യുഎം സി.ഇ.ഒ അനൂപ് അംബിക വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ, ഐ.ടി, ഫ്യൂച്ചര്‍ ടെക്നോളജി, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ഇലക്ട്രോണിക്സ്-ഐ.ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എസ്. സുഹാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബെല്‍ജിയം എംബസി അംബാസഡര്‍ സോഫി കാള്‍ഷോസന്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തും. എം. വിന്‍സെന്‍റ് എം.എല്‍.എ, നടി കീര്‍ത്തി സുരേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അനൂപ് അംബിക സ്വാഗതം ആശംസിക്കും. ചടങ്ങില്‍ വിവിധ ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്യും. പാനല്‍ ചര്‍ച്ചകള്‍, എഐ ഫിലിം ഫെസ്റ്റിവല്‍, ഉല്‍പ്പന്നങ്ങളുടെ അവതരണം, ജിസിസി നേതാക്കളുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, എക്സിബിഷന്‍, 500-ലധികം നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍, ബിസിനസ് നെറ്റ് വര്‍ക്കിംഗ്, മെന്‍ററിംഗ് സെഷനുകള്‍ എന്നിവ മൂന്ന് ദിവസത്തെ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മൂലധനം സമാഹരിക്കാനും പങ്കാളികളെ കണ്ടെത്താനും വിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നേടാനുമുള്ള വേദിയായായിട്ടാണ് ഹഡില്‍ ഗ്ലോബല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ 4000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 200-ഓളം ശ്രദ്ധേയ വ്യക്തികള്‍, 300-ലധികം സ്റ്റാര്‍ട്ടപ്പ് മെന്‍റര്‍മാര്‍, 200-ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, 150-ലധികം എക്സിബിറ്റേഴ്സ്, 150-ലധികം നിക്ഷേപകര്‍, 300-ഓളം പ്രമുഖ പ്രഭാഷകര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ ആദ്യ ദിവസം എഐ ചലച്ചിത്രമേള ടൂറിസം-സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം 'കാഴ്ചപ്പാടില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്: അര്‍ഥവത്തായ സംരംഭം കെട്ടിപ്പടുക്കുന്നതിന്‍റെ യാത്ര' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ രമേഷ് പിഷാരടി, പി.എം.എ. സമീര്‍ എന്നിവര്‍ പങ്കെടുക്കും. കെഎസ്‌യുഎം സീനിയര്‍ ടെക്നോളജി ഫെലോ വിനിത ജോസഫ് മോഡറേറ്ററാകും. നവംബര്‍ 14-ന് കൃഷി മന്ത്രി ടി. സിദ്ദിഖ് 'കേര' ഫണ്ട് പ്രഖ്യാപന, ഗ്രാന്‍റ് വിതരണ ചടങ്ങില്‍ പങ്കെടുക്കും. കേര ലോഗോയും പുറത്തിറക്കും. ഈ അവസരത്തില്‍ ഏഴ് കമ്പനികള്‍ക്ക് ഗ്രാന്‍റും 32 കമ്പനികള്‍ക്ക് ഉല്‍പ്പന്ന വികസനത്തിനുള്ള ഗ്രാന്‍റും മന്ത്രി നല്‍കും.

തൃശൂര്‍ ആസ്ഥാനമായ എസ്ട്രാഡോ എന്ന റോബോട്ടിക് കമ്പനി വികസിപ്പിച്ചെടുത്ത വെള്ളപ്പൊക്കം പ്രവചിക്കുന്ന റോബോട്ട് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ചടങ്ങില്‍ അവതരിപ്പിക്കും. താങ്ങാനാവുന്ന വിലയില്‍ എ1 കാറുകള്‍ തിരുവനന്തപുരത്ത് നിന്ന് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കാര്‍ റേസിംഗ് ചാമ്പ്യന്‍ മത്തിയാസ് ലൗഡ നവംബര്‍ 14-ന് നടക്കുന്ന സെഷനില്‍ പങ്കെടുക്കും. ഹഡില്‍ ഗ്ലോബല്‍ റൗണ്ട്ടേബിള്‍ കോണ്‍ഫറന്‍സ് സെഷനുകളില്‍ മുഖ്യമന്ത്രി, ഐടി-വ്യവസായ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറിമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, കെഎസ്‌യുഎം സി.ഇ.ഒ എന്നിവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രധാന റൗണ്ട്ടേബിളില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, ഇന്നൊവേഷന്‍ മേഖലയിലെ പ്രമുഖര്‍, സംരംഭകര്‍, നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ മാസ്റ്റര്‍ക്ലാസുകളും വെണ്ടര്‍ ക്ലിനിക്കുകളും സംഘടിപ്പിക്കും.

കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ. സുതാപ ചൗധരി, യുകെ ഗവണ്‍മെന്‍റിന്‍റെ സൗത്ത് ഇന്ത്യ ഇന്‍വെസ്റ്റ്മെന്‍റ് ഡയറക്ടര്‍ ഗീത കൃഷ്ണന്‍കുട്ടി, വെയില്‍സ് ഗവണ്‍മെന്‍റ് ഇന്ത്യ ഹെഡ് ഇയോഘാന്‍ ഓ'റീഗന്‍, ദക്ഷിണ കൊറിയയിലെ കെ.ഒ.എസ്.എം.ഇ ഗ്ലോബല്‍ ബിസിനസ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ജേക്യോങ് ലീ, എന്‍.എക്സ്.ടി.ജി.എന്‍ ഡീപ് ടെക് ഇന്‍കുബേഷന്‍ ആന്‍ഡ് ആക്സിലറേഷന്‍ ഹെഡ് തോബിയാസ് കുല്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലെ സീനിയര്‍ മാനേജര്‍ പ്രതിതി ശര്‍മ, സൈക്ലോപ്പ് ഓസ്ട്രേലിയ ഡയറക്ടര്‍ മഹ്മൂദ് ധന്നാനി, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റിലെ സിബി സുധാകരന്‍, സംസ്ഥാന കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വീണ എന്‍. മാധവന്‍, എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍, നാസ്കോം-ഡീപ്ടെക് ഡയറക്ടര്‍ ശ്രേയ ശര്‍മ, ഐ.ബി.എം എക്സിക്യൂട്ടീവ് ഡയറക്ടറും എന്‍ജിനീയറിംഗ് ലീഡറുമായ വിനോദ് ഖാദര്‍ എന്നിവര്‍ പരിപാടിയില്‍ പ്രഭാഷകരായി പങ്കെടുക്കും.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിന്‍റെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംരംഭകര്‍, ഇന്നൊവേറ്റേഴ്സ്, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ ഒത്തുചേരും.

സീഫണ്ട്, 8എക്സ് വെഞ്ചേഴ്സ്, സെലെസ്റ്റ ക്യാപിറ്റല്‍, ഭാരത് ഇന്നൊവേഷന്‍ ഫണ്ട്, യാലി ക്യാപിറ്റല്‍, കലാരി, ഐവിക്യാപ് വെഞ്ചേഴ്സ്, കൊലോസ വെഞ്ചേഴ്സ്, സ്പെഷ്യാലെ ഇന്‍വെസ്റ്റ്, 3വണ്‍4 ക്യാപിറ്റല്‍, ട്രാന്‍സിഷന്‍ വി.സി, സത്ഗുരു കാറ്റലൈസര്‍ ഫണ്ട്, ടെട്രേഷന്‍ വെഞ്ചേഴ്സ്, പോന്‍റാക് വി.സി, ഓമ്നിവോര്‍ തുടങ്ങിയ വെഞ്ചര്‍ ക്യാപിറ്റല്‍ നിക്ഷേപ സ്ഥാപനങ്ങള്‍ പങ്കെടുക്കും. കൂടാതെ കെ.എ.എന്‍, എം.എ.എന്‍, ഐ.എ.എന്‍ ഗ്രൂപ്പ്, ഫീനിക്സ് ഏഞ്ചല്‍സ്, റിയല്‍ ടൈം ഏഞ്ചല്‍ ഫണ്ട് തുടങ്ങിയ ഏഞ്ചല്‍ നെറ്റ് വര്‍ക്കുകളും ഇതില്‍ പങ്കാളികളാകും.

ഈ സ്ഥാപനങ്ങളിലെ ഫൗണ്ടിംഗ് പാര്‍ട്ണര്‍മാര്‍, മാനേജിംഗ് പാര്‍ട്ണര്‍മാര്‍, ജനറല്‍ പാര്‍ട്ണര്‍മാര്‍ എന്നിവര്‍ പ്രധാന വേദിയില്‍ സംസാരിക്കുകയും മൂല്യനിര്‍ണയ പാനലുകളില്‍ അംഗങ്ങളാകുകയും സംരംഭകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

കേരളത്തെ വിജ്ഞാധിഷ്ഠിത വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന് സഹായിക്കുന്ന നവീനാശയങ്ങളും സാങ്കേതികവിദ്യകളും ഹഡില്‍ ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. എഡ്യൂടെക്, ഹെല്‍ത്ത്ടെക്, ഫിന്‍ടെക്, ലൈഫ് സയന്‍സസ്, സ്പേസ്ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആഗോളതലത്തിലുള്ള അടിയന്തര വെല്ലുവിളികളെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് റോബോട്ടുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, സ്മാര്‍ട്ട് സിറ്റി നവീകരണങ്ങള്‍ എന്നിവയും എക്സ്പോയിലുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്കൂട്ടറിൽ അഞ്ച് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയാത്ര; ലൈസൻസ് റദ്ദാക്കാനും പിഴ ചുമത്താനും മോട്ടോർ വാഹന വകുപ്പ്, രക്ഷിതാക്കൾക്കും പണി കിട്ടി...  (2 minutes ago)

ട്രെയിനിൽ വയോധികയുടെ 50 പവൻ സ്വർണം കവർന്ന കേസ്: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ  (4 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത  (8 minutes ago)

അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...  (11 minutes ago)

മദ്യശാലയിൽ കയറി ബോധംകെട്ട റാക്കൂൺ സോഷ്യൽ മീഡിയയിൽ താരം; മൃഗസംരക്ഷണ കേന്ദ്രത്തിന് സഹായമായി ലഭിച്ചത് 2.34 കോടി രൂപ  (14 minutes ago)

KOLLAM അന്വേഷണത്തിന് പോലീസ്  (16 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തും  (19 minutes ago)

ടെക്നോപാര്‍ക്ക് സിഇഒ ആയി ഹരിശങ്കര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു...  (22 minutes ago)

Diwali celebrations മനഃപൂർവം വിഷപ്പുക സൃഷ്ടിച്ചതെന്ന് പാകിസ്ഥാൻ  (24 minutes ago)

ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ നവംബര്‍ 12 മുതല്‍15 വരെ തിരുവനനന്തപുരത്ത്: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബെണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ്പരിപാടി സംഘടിപ്പിക്കുന്നത്...  (31 minutes ago)

ടെക്നോപാര്‍ക്കില്‍ 'കുബര്‍നെറ്റീസ് കേരള' ക്ലൗഡ്-നേറ്റീവ് ടെക്നോളജി മീറ്റപ്പ് നാളെ...  (32 minutes ago)

Malabar-Express പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ  (36 minutes ago)

നിക്ഷേപ നിർവഹണ രംഗത്തേക്ക് ഹൈലൈറ്റ് ഗ്രൂപ്പ്; ₹200 കോടിയുടെ എത്തിക്കൽ ഫണ്ട് അവതരിപ്പിക്കുന്നു...  (40 minutes ago)

കാമുകൻ മുങ്ങി, വിവാഹേതര ബന്ധത്തിൽ കുഞ്ഞ് ജനിച്ചു; വിദേശ യുവതിക്ക് സൗദിയിൽ 100 ചാട്ടവാറടി ശിക്ഷ  (42 minutes ago)

Indian Embassy ഇറാൻ അംബാസഡറുമായി സംസാരിച്ച് കേന്ദ്രമന്ത്രി  (43 minutes ago)

Malayali Vartha Recommends