രാജ്യത്ത് വന്‍ സൗരോര്‍ജ പദ്ധതികള്‍ വരുന്നു

രാജ്യത്ത് ഊര്‍ജ ലഭ്യത വര്‍ധിപ്പിക്കുന്നതിന് മോഡി സര്‍ക്കാര്‍ സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നു. സൗരോര്‍ജ പാര്‍ക്കുകള്‍ മുതല്‍ വമ്പന്‍ പദ്ധതികള്‍വരെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
കേന്ദ്രസംസ്ഥാന പദ്ധതികളില്‍പ്പെടുത്തി 1000 കോടി ചെലവ് പ്രതീക്ഷിക്കുന്ന 1000 മെഗാവാട്ട് പദ്ധതികള്‍ വിവിധയിടങ്ങളില്‍ തുടങ്ങാനും പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചിട്ടുണ്ട്. 500 മെഗാ വാട്ട് ശേഷിയുള്ള 25 സൗരോര്‍ജ പാര്‍ക്കുകള്‍ക്കും 4,050 കോടി രൂപയുടെ കേന്ദ്രസഹായത്തോടെയുള്ള അള്‍ട്രാ മെഗാ സോളാര്‍ പദ്ധതികള്‍ക്കുമാണ് അംഗീകാരം നല്‍കിയത്. 2018നുള്ളില്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണകരമാകുന്നതരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. സ്ഥലത്തിന് വിലക്കുറവുള്ള ഉള്‍പ്രദേശങ്ങളിലാണ് സോളാര്‍ പാര്‍ക്കുകള്‍ തുടങ്ങുക. എല്ലാ പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന വൈദ്യുതി വിതരണ സംവിധാനവും ഇതോടൊപ്പം ഒരുക്കുമെന്ന് കാബിനറ്റ് സമിതി അറിയിച്ചു.
https://www.facebook.com/Malayalivartha