Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകള്‍

24 MAY 2019 03:55 PM IST
മലയാളി വാര്‍ത്ത

പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് അഗ്‌നിപരീക്ഷകള്‍. വെല്ലുവിളികളും പ്രതിസന്ധികളും ഇല്ലാതെ ഒരു ഭരണകൂടവും അധികാരം കൈയ്യാളിയിട്ടില്ല, പുതിയ സര്‍ക്കാര്‍ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യും എന്നതിലാണ് കാര്യം. കാര്‍ഷിക ഉല്‍പ്പന്ന വില മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു വര്‍ധിച്ചിട്ടുണ്ട്. 'ബാങ്കിംഗ്, നിര്‍മ്മാണം, ഐ.റ്റി എന്നീ മേഖലകള്‍ ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ ഗ്രാഫില്‍ ചില കയറ്റവും ഇറക്കവും സ്വാഭാവികമായി കണ്ടേക്കാം. എന്നാല്‍ എന്താവണം അവരുടെ മുന്‍ഗണന പട്ടികയില്‍ ഉണ്ടാവേണ്ടത്? 

പുതിയ സര്‍ക്കാറിന്റെ മുന്‍ഗണന പട്ടികയില്‍ ഉണ്ടാകേണ്ടത് കൃഷി തന്നെയാണ്. ഇന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ രാജ്യത്തെ അമ്പതു ശതമാനത്തോളം വരുന്ന സാധാരണക്കാരുടെ തൊഴില്‍ മാര്‍ഗ്ഗമായ കൃഷിതന്നെയാണ്. ഇന്ത്യന്‍ ജി ഡി പിയുടെ ഏകദേശം പതിനെട്ടു ശതമാനം വരുന്നത് കൃഷി മേഖലയില്‍ നിന്നുമാണ്. കാലവര്‍ഷക്കെടുത്തി, സാമ്പത്തിക പരാധീനത, ചെറിയ പട്ടയ ഭൂമിയില്‍ ഉള്ള കൃഷി രീതി, ഉല്‍പ്പാദന കുറവ്, വിളകളില്‍ കീടങ്ങളുടെ ആക്രമണം, മികച്ച കൃഷി യന്ത്രങ്ങളുടെ അഭാവം, ഉല്‍പ്പാദിപ്പിച്ച വിളകള്‍ക്ക് വില ലഭ്യമല്ലാത്ത അവസ്ഥ എന്നിവയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുടെ സമയോചിതമായ ഇടപെടല്‍ ഉണ്ടെങ്കില്‍ ഒരു പരിധി വരെ കാര്‍ഷിക പ്രതിസന്ധി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. കാര്‍ഷിക കടം എഴുതിത്തള്ളല്‍ എന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അവലംബിക്കുന്ന പുതിയ രീതിയൊന്നുമല്ല. എന്നാല്‍ അര്‍ഹരിലേക്ക് സര്‍ക്കാര്‍ വെച്ച് നീട്ടുന്ന ഈ സഹായം എത്തുന്നുണ്ടോ എന്നതാണ്.

സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കര്‍ഷകരുടെ ഡാറ്റ അപ്‌ഡേഷന്‍ തന്നെ ആണ്. ഇന്ത്യയില്‍ മൊത്തം പോപ്പുലേഷന്റെ അമ്പതു ശതമാനം കര്‍ഷകര്‍ തന്നെ, എന്നാല്‍ അതില്‍ ആരാണ് പണം ആവശ്യമുള്ളവര്‍, ആരാണ് കൃഷി ഇറക്കാതെ ആനുകൂല്യം പറ്റുന്ന കര്‍ഷകര്‍, ആരാണ് കോടീശ്വരരായ കര്‍ഷകര്‍ എന്നിങ്ങനെ പ്രത്യേകം കണ്ടെത്തേണ്ടതുണ്ട്. 'കാര്‍ഷിക മേഖലയ്ക്ക് ക്രിയാത്മകമായ ഊന്നല്‍ ആണ് ആവശ്യം. അല്ലാതെ തെരഞ്ഞെടുപ്പ് പ്രതിസന്ധി തരണം ചെയ്യാന്‍ കടങ്ങള്‍ എഴുതി തള്ളുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്ന പ്രക്രിയ തന്നെയാണ്. അത്തരം നീക്കങ്ങള്‍ ഇന്ത്യയെ പുറകോട്ടു കൊണ്ട് പോകും,' 

രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ മറ്റൊന്ന് വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയാണ്. തൊഴില്‍ അവസരങ്ങള്‍ കുറയുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. 'പുതിയ സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ രണ്ടു വെല്ലുവിളികളാണ് തൊഴില്‍ സൃഷ്ടിക്കലും; തൊഴില്‍ ലഭ്യമാവാന്‍ തക്കവണ്ണം വിദ്യാഭാസ സമ്പ്രദായത്തെ ഉടച്ചുവാര്‍ക്കലും. ചെറുപ്പക്കാര്‍ക്ക് ലഭിക്കുന്ന വിദ്യാഭാസവും, അവര്‍ക്ക് ലഭിക്കാവുന്ന തൊഴില്‍ മേഖലകളും തമ്മിലുള്ള അന്തരം കുറയ്ക്കാനായാല്‍ ഈ പ്രശ്‌നത്തിന് ഒരളവുവരെ പരിഹാരമുണ്ടാകും. അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കേണ്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം, സംരംഭകത്വവും നല്ല വഴി തന്നെ.

പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് അടിസ്ഥാന വികസന (ഇന്‍ഫ്രാ) പദ്ധതികള്‍ക്ക് വേണ്ടി കൊടുത്തു തീര്‍ക്കാനുള്ള ഏതാണ്ട് 12.4 ലക്ഷം കോടി രൂപയുടെ ബില്ലുകളാണ്. നിലവില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന 1,424 ഇന്‍ഫ്രാ പദ്ധതികളില്‍, 444 എണ്ണത്തോളം ആയിരം കോടി രൂപയുടെ മുകളില്‍ വരുന്ന ഭീമന്‍ പദ്ധതികളാണ്. മൊത്തം പദ്ധതികളുടെ ഏതാണ്ട് എണ്‍പതു ശതമാനവും ഇത്തരത്തില്‍ ഉള്ളവ തന്നെ. ഈ മെഗാ പ്രോജക്ടസിന്റെ പൂര്‍ത്തീകരണത്തിനായി നിലവില്‍ പ്രതീക്ഷിക്കുന്ന തുക ഏതാണ്ട് 21.34 ലക്ഷം കോടി രൂപയാണ്.

ഈ പ്രോജക്ട്‌സ് അത്രയും 18.17 ലക്ഷം കോടി രൂപയ്ക്കു പൂര്‍ത്തിയാകേണ്ടി ഇരുന്നവയാണ്. 2018 ഡിസംബറിന് മുമ്പ്് പൂര്‍ത്തിയായവയില്‍ ഭൂരിഭാഗവും പവര്‍, റോഡ്, റെയില്‍വേ, പെട്രോളിയം പ്രോജക്ട്‌സാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ ഒരു നേട്ടം തന്നെയാണ്. എന്നാല്‍ ഈ സര്‍ക്കാരിന് ഏതാണ്ട് 384 പ്രോജക്ടസ് പൂര്‍ത്തീകരിക്കാനുണ്ട്, അതിന്‍മേലുള്ള ബില്ല് തുക മാത്രം ഏകദേശം 12.4 ലക്ഷം കോടി രൂപയോളം വരും, സാധാരണ ഗതിയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രോജക്ടുകള്‍ ഒരു സര്‍ക്കാരില്‍ നിന്ന് മറ്റൊരു സര്‍ക്കാരിലേക്ക് എത്തുന്നത് സ്വാഭാവികമാണ്. 

'ഇത്തവണ രാജ്യത്തെ ബാങ്കിംഗ് മേഖലയിലും പ്രതിസന്ധി ഉണ്ട്. 2018 അവസാനം ആയപ്പോള്‍ അവരുടെ എന്‍ പി എ പത്തു ലക്ഷം കോടി രൂപയിലേറെ ആയി. പവര്‍ മേഖലയിലും ഏതാണ്ട് മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. അപ്പോള്‍ നിലവിലുള്ള സാഹചര്യം നല്ലതല്ല. നിലവിലെ സാഹചര്യത്തില്‍ അഞ്ചു വര്‍ഷമായി മുടങ്ങി കിടക്കുന്ന ഈ ഭീമന്‍ തുകകള്‍ സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തും എന്നതാണ് ചോദ്യം? എന്തായാലും പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നത് അഗ്‌നിപരീക്ഷകള്‍ തന്നെയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (1 hour ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (1 hour ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (2 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (4 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (4 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (5 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (5 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (5 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (6 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (6 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (6 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (6 hours ago)

Malayali Vartha Recommends