Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് അടച്ചുപൂട്ടുന്നു

23 SEPTEMBER 2019 04:17 PM IST
മലയാളി വാര്‍ത്ത

178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടുന്നു. ബ്രിട്ടീഷ് കമ്പനിയായ തോമസ് കുക്കിന് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളും ഉണ്ടായിരുന്നു. കമ്പനിയില്‍ 22,000 പേരാണ് ജോലി ചെയ്തിരുന്നത്. ബ്രിട്ടനില്‍മാത്രം 9000 പേര്‍. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചുനിര്‍ത്താനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. 

ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.'ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും നിരവധി വര്‍ഷങ്ങളായി ഞങ്ങളെ പിന്തുണച്ച ആയിരക്കണക്കിന് ജീവനക്കാരോടും വിതരണക്കാരോടും പങ്കാളികളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,' ഇന്നു പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ തോമസ് കുക്ക് ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ഫാന്‍ഹൗസെര്‍ പറഞ്ഞു. ഇതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്നവരുടെ സ്ഥിതി അനിശ്ചിതത്വത്തിലായി.



നിലവില്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ 6,00,000 ആളുകള്‍ വിവിധ വിദേശ രാജ്യങ്ങളിലായി യാത്ര ചെയ്യുകയും ഹോട്ടലുകളിലും മറ്റുമായി താമസിക്കുകയും ചെയ്യുന്നുണ്ടെന്നും സര്‍ക്കാരുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ഏകോപിപ്പിച്ച് അവരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും യു കെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി എ എ) അറിയിച്ചു.

എന്നാല്‍ ഈ സംഭവ വികാസങ്ങള്‍ തോമസ് കുക്ക് (ഇന്ത്യ) കമ്പനിയെ ബാധിക്കില്ലെന്ന് തോമസ് കുക്ക് (ഇന്ത്യ) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാധവന്‍ മേനോന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2012 ഓഗസ്റ്റില്‍ തോമസ് കുക്ക് (ഇന്ത്യ)യെ കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഏറ്റെടുത്തിരുന്നു. അന്നു മുതല്‍ ഇന്ത്യന്‍ കമ്പനിക്ക് തീര്‍ത്തും വ്യത്യസ്തമായ നിലനില്‍പ്പാണുള്ളതെന്ന് മാധവന്‍ മേനോന്‍ ചൂണ്ടിക്കാട്ടി. 

1841 ല്‍ പ്രാദേശിക റെയില്‍ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടനിലെ ഏറ്റവും പഴയ കമ്പനികളിലൊന്നാണ് പാപ്പരായത്. പാക്കേജ് അവധിദിനങ്ങള്‍ക്കും മാസ് ടൂറിസത്തിനും തുടക്കമിട്ട തോമസ് കുക്ക് 16 രാജ്യങ്ങളിലായി പ്രതിവര്‍ഷം 19 ദശലക്ഷം ആളുകള്‍ക്ക് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, എയര്‍ലൈനുകള്‍ എന്നിവ ലഭ്യമാക്കിപ്പോന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (4 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (5 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (5 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (7 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (7 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends