ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. 12 പൈസയുടെ നഷ്ടത്തോടെ 85.91 ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
അതിനിടെ തുടര്‍ച്ചയായി രണ്ടുദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലാണ്. 200ലധികം പോയിന്റ് ആണ് സെന്‍സെക്സ് താഴ്ന്നത്. നിലവില്‍ 81000ന് മുകളില്‍ തന്നെയാണ് സെന്‍സെക്സ്.
എന്‍ടിപിസി, ഒഎന്‍ജിസി, എസ്ബിഐ അടക്കമുള്ള ഓഹരികള്‍ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
https://www.facebook.com/Malayalivartha