ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്സില്‍ 350ലധികം പോയിന്റിന്റെ നേട്ടം, നിഫ്റ്റി 24,000ലേക്ക് അടുക്കുന്നു

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായി. സെന്‍സെക്സില്‍ 350ലധികം പോയിന്റിന്റെ നേട്ടമാണ് ഉണ്ടായത്. 77,000 എന്ന സൈക്കോളജില് ലെവലിന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 24,000ലേക്ക് അടുക്കുന്നു.
എണ്ണവില കുറഞ്ഞതും അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുക. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിലേക്കാണ് താഴ്ന്നത്.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാനായി ട്രംപ് നിര്‍ബന്ധിതമാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അതുകൊണ്ട് തന്നെ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ലോകം ഉറ്റുനോക്കുകയാണ്.
ഇന്ത്യന്‍ വിപണിയിലുള്ള വിശ്വാസം അര്‍പ്പിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തുന്നത് തുടരുന്നതും വിപണിയില്‍ പ്രതിഫലിച്ചു. ചൊവ്വാഴ്ച 6836 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്.
മാക്സ് ഹെല്‍ത്ത് കെയര്‍, ഐടിസി, അദാനി എന്റര്‍പ്രൈസസ്, ഭാരത് ഇലക്ട്രോണിക്സ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























