മൊബൈല്‍ കോള്‍നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ കോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സ്‌പെക്‌ട്രം വാങ്ങാന്‍ കമ്പനികള്‍ വന്‍ തുക ചെലവാക്കിയതിനാലാണ് ഈ നിരക്ക് വര്‍ദ്ധനയ്‌ക്ക് കാരണമെന്നു പറയുന്നു.
സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവരാണ് നിരക്ക് ഉയര്‍ത്തുന്നതിനെകുറിച്ച് ആലോചിക്കുന്നത്. അതേസമയം ബി.എസ്.എന്‍.എല്‍ ന് കോള്‍ വര്‍ദ്‌ധന ബാധകമാകുകയില്ല.
സ്‌പെക്‌ട്രം ലേലം വിളി 68 റൗണ്ട് കഴിഞ്ഞശേഷം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നതിലും ഉയര്‍ന്ന തുകയായ 61,122.22 കോടി രൂപയാണ് കമ്പനികള്‍ മുടക്കിയത്. ഇത് സര്‍ക്കാരിന് നേട്ടമാകുകയും എന്നാല്‍ കമ്പനികള്‍ക്ക് കഠിന ഭാരം ചുമക്കേണ്ടതായും വന്നു. ഇക്കാരണത്താല്‍ ഈ സാമ്പത്തികഭാരം ജനങ്ങളുടെ ചുമലില്‍ ചാരാനാണ് ടെലികോം ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha