Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സിം ആധാറുമായി ലിങ്ക് ചെയ്യുന്നത്തിനു മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

01 JULY 2017 11:22 AM IST
മലയാളി വാര്‍ത്ത

എല്ലാ മൊബൈൽ ഫോൺ കണക്ഷനുകളും ആധാറുമായി ബന്ധിപ്പിക്കണം എന്ന് സുപ്രീം കോടതി നിയമമുണ്ട്.
ഇതിന് ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് കൊടുക്കേണ്ട ആവശ്യമില്ല. ആധാർ നമ്പർ അടിച്ചു കൊടുക്കുമ്പോഴേക്കും നമ്മുടെ ഫോട്ടോ അടക്കമുള്ള എല്ലാ വിവരങ്ങളും വരും. അതുകൊണ്ടു തന്നെ നിങ്ങളെ സംബന്ധിക്കുന്ന രേഖകളുടെ പകർപ്പ് ആർക്കും കൈമാറേണ്ടതില്ല.

നമ്പർ കൊടുക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ അടിച്ചു വരുന്ന സ്‌കീനിൽ വിരൽ വെച്ച് ഒരു നിമിഷം കൊണ്ട് എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യാം.
പക്ഷേ ഇതിനായി നമ്മൾ നേരിട്ട് പോകേണ്ടതുണ്ട്.ഈ അവസ്ഥയെ ചൂഷണം ചെയ്യുവാൻ വേണ്ടി ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ രംഗത്തിറങ്ങിയിട്ടുണ്ട്.
സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ പരിസരത്ത് നമുക്ക് യാതൊരു പരിചയവും ഇല്ലാത്ത ആളുകൾ സിം വെരിഫിക്കേഷൻ എന്ന പേരിൽ ഇരിക്കുന്നുണ്ട്.ഒരു പരിചയവുമില്ലാത്ത ഇത്തരക്കാർക്ക് നമ്മുടെ വിരലടയാളം ഉൾപ്പെടെയുള്ള ഈ വിലപ്പെട്ട രേഖകൾ ഒരു കാരണവശാലും കൈമാറരുത്. പ്രത്യേകിച്ച് പെൺകുട്ടികളും സ്ത്രീകളും.

പ്രൈവറ്റ് നെറ്റ് വർക്കുകളായ ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയ മൊബൈൽ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നമ്മുടെ നാട്ടിൽ നമുക്ക് പരിചയമുള്ള ധാരാളം മൊബൈൽ ഷോപ്പുകൾ ഉണ്ട്.ഈ ഷോപ്പുകളിൽ വിശ്വാസ്യ യോഗ്യമായ ഷോപ്പുകളിൽ ചെന്ന് ആധാർ ലിങ്ക് ചെയ്യാൻ ശ്രദ്ധിക്കണം.ഇതിന്മേലുണ്ടാകുന്ന ഏതൊരു പരാതിയും നമുക്ക് അവരുമായി പങ്കുവെക്കാം.

ജിയോ സിം എടുക്കുമ്പോൾ തന്നെ ആധാർ നമ്പർ കൊടുത്തിട്ടുള്ളതിനാൽ ജിയോ വരിക്കാർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല
BSNL ഉപഭോക്താക്കൾ ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല. സമയമാകുമ്പോൾ ഓഫീസിൽ നിന്ന് നിങ്ങളുടെ ഫോണിലേക്ക് കോളോ മെസ്സേജോ ഏതെങ്കിലുമൊന്ന് വരും. അപ്പോൾ മാത്രമേ എന്തെങ്കിലും ചെയ്യേണ്ട ആവശ്യമുള്ളൂ

ഇനി എന്തെങ്കിലും കാരണവശാൽ ഇപ്പോൾ ഉപയോഗിക്കുന്ന സിം കട്ടായാലും പുതിയ ഒരു സിം എടുക്കാൻ വളരെ എളുപ്പമാണ്.പക്ഷേ അനധികൃതമായി നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവരുടെ പ്രലോഭനത്തിൽ വീണു പോയാൽ ചിലപ്പോൾ അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. നമ്മുടെ വിലപ്പെട്ട രേഖകൾ സാമൂഹ്യ വിരുദ്ധരുടെ കയ്യിൽ എത്താതിരിക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends