Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എല്ലാ പോളിസികളും ഇനി ഓണ്‍ലൈന്‍വഴി

03 JULY 2017 01:22 PM IST
മലയാളി വാര്‍ത്ത

ഇന്‍ഷുറന്‍സ്‌പോലുള്ള ധനകാര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രീമിയം കുറയുമെന്നതാണ് ഓണ്‍ലൈന്‍വഴി പോളിസികള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഓണ്‍ലൈന്‍വഴി പോളിസി വാങ്ങുമ്പോള്‍ ഏജന്റ് എന്ന ഇടനിലക്കാരനെ ഒഴിവാക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് പ്രീമിയം കുറയുന്നത്. മാത്രമല്ല ഉപയോക്താവിന് പോളിസിസംബന്ധിച്ച രേഖകള്‍ കാലതാമസംകൂടാതെ ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍വഴി പോളിസി വാങ്ങുമ്പോള്‍ സ്ഥിരതയുള്ള സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനായി എടുക്കുമ്പോള്‍ ഏകദേശം 10 ശതമാനമാണ് പ്രീമിയത്തില്‍ കുറവുണ്ടാകുന്നത്. ട്രാവല്‍, വാഹന, ഭവന, ആരോഗ്യ ഇന്‍ഷുറന്‍സ് പ്‌ളാനുകളില്‍ പൊതുവെ ഈ നിരക്കിലാണ് കിഴിവു ലഭിക്കുന്നത്.

ഏജന്റിനെ ആശ്രയിക്കാതെ പോളിസി നേരിട്ടു വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കമീഷന്‍ ലാഭിക്കാന്‍ സാധിക്കുമെങ്കിലും അനുയോജ്യമായ പോളിസി കണ്ടെത്താനുള്ള ബാധ്യത ഉപയോക്താവിന്റേതുതന്നെയാകുന്നു. അതുകൊണ്ടുതന്നെ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തുന്നതിന് അല്‍പ്പം ഗൃഹപാഠം' ചെയ്യേണ്ടതുണ്ട്. ടേം പോളിസികള്‍പോലുള്ള ലൈഫ് ഇന്‍ഷുറന്‍സ് മാത്രം ഉദ്ദേശിച്ചുള്ള പോളിസികള്‍ ഉപയോക്താക്കള്‍ക്കുതന്നെ സ്വയം തെരഞ്ഞെടുക്കാവുന്നതാണ്. അതേസമയം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികള്‍ തമ്മില്‍ താരതമ്യംചെയ്യുന്നതിന് സമാനസ്വഭാവമുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്.

ടേം പോളിസി ഓണ്‍ലൈന്‍വഴി എടുക്കുന്നതിനുമുമ്പ് ഉപയോക്താവ് ചെയ്യേണ്ടത് തന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയാണ്. പ്രായം, വരുമാനം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ എത്രത്തോളം ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണെന്ന് ഉപയോക്താവ് നേരത്തെതന്നെ നിഗമനത്തില്‍ എത്തേണ്ടതുണ്ട്. പ്രീമിയം, കവറേജിന്റെ സ്വഭാവം തുടങ്ങിയ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്താന്‍ ഉപയോക്താക്കള്‍ക്ക് ഇതിലൂടെയുള്ള താരതമ്യ വിശകലനത്തിലൂടെ സാധിക്കും. നിബന്ധനകള്‍ സങ്കീര്‍ണമല്ലാത്ത ടേം പോളിസികള്‍ താരതമ്യംചെയ്യുന്നത് എളുപ്പമാണ്.

ഓണ്‍ലൈന്‍വഴി ടേം പോളിസികള്‍ വാങ്ങുമ്പോള്‍ പ്രീമിയത്തില്‍ വലിയ അന്തരമുണ്ട്. കുടുംബത്തിന്റെ വരുമാനസ്രോതസ്സായ വ്യക്തിക്ക് അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികനില ദീര്‍ഘകാലത്തേക്ക് തുടര്‍ന്നും സംരക്ഷിക്കപ്പെടുക എന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റുന്നത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജ് ലക്ഷ്യമാക്കിയുള്ള ടേം പോളിസികളിലൂടെയാണ്. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്.

ഓണ്‍ലൈന്‍വഴി പോളിസിയെടുക്കുന്നത് സൗകര്യപ്രദവും വേഗമേറിയതും ചെലവുകുറഞ്ഞതുമായ പ്രക്രിയയാണെങ്കിലും എല്ലാതരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം അനുയോജ്യമല്ല. ഓണ്‍ലൈന്‍വഴി പോളിസിയെടുക്കുമ്പോള്‍ അഡ്വൈസര്‍ക്ക് നല്‍കേണ്ട കമീഷന്‍ ഉള്‍പ്പെടെയുള്ള ചെലവ് കുറയുന്നതുമൂലം പോളിസിയുടെ മൊത്തം ചെലവ് കുറയുമെങ്കിലും ചിലതരം പോളിസികള്‍ എടുക്കുമ്പോള്‍ അഡ്വൈസറുടെ സഹായം ആവശ്യമാണ്. സങ്കീര്‍ണതയുള്ളതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമായ പോളിസികളുടെ കാര്യത്തില്‍ പ്രീമിയം കുറയുന്നതിനെക്കാള്‍ അഡ്വൈസറുടെ സേവനത്തിനാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്.

ആരോഗ്യ ഇന്‍ഷുറന്‍സ്‌പോലെയുള്ള സങ്കീര്‍ണമായ ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഒട്ടേറെ നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെട്ടിരിക്കും. ചില രോഗങ്ങളെ പോളിസി കവറേജില്‍നിന്ന് ഒഴിവാക്കുകയും വിവിധ ഇനം ചെലവുകള്‍ക്ക് നല്‍കുന്ന കവറേജിന് പരിധി കല്‍പ്പിക്കുകയും ചെയ്യുന്നത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ സാധാരണമാണ്. വിവിധതരം പ്‌ളാനുകള്‍ക്കനുസരിച്ച് ഇത്തരം നിബന്ധനകളും വ്യത്യസ്തമാകും. ഇത് വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ചികിത്സാസമയത്ത് ലഭിക്കേണ്ട കവറേജിനെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍വഴി ഇത്തരം വിശദാംശങ്ങള്‍ മനസ്സിലാക്കിയശേഷം തനിക്ക് അനുയോജ്യമായ പോളിസി കണ്ടെത്തി വാങ്ങുകയെന്നത് ഉപയോക്താവിന് എളുപ്പമല്ല.



 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends