കോടിക്കണക്കിനു ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്
12 കോടി ജിയോ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേത്തുടര്‍ന്ന് ജിയോ ഇന്റേണല്‍ അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍, കോള്‍ ലിസ്റ്റ്, ബില്ലിംഗ് വിവരങ്ങള്‍, സ്ഥിരീകരിച്ച മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ ചോര്‍ത്തിയ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന് ഒരു വെബ്സൈറ്റില്‍ വന്നിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ചോര്‍ന്നോ എന്നതില്‍ സംശയം പ്രകടിപ്പിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം രംഗത്തെത്തിയത്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജിയോ ഇന്‍ഫോകോം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha