Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

01 AUGUST 2017 05:35 PM IST
മലയാളി വാര്‍ത്ത

 പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. സിനിമയ്ക്കും, ടൂറിസത്തിനുമുളള അനന്തസാധ്യതകള്‍ കണക്കിലെടുത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രാവന്‍കൂര്‍ ട്രഷേര്‍സ് എന്ന പേരില്‍ ഇന്‍ഡിവുഡ് ഫിലിം ടൂറിസം അവതരിപ്പിക്കുന്ന ഈ പദ്ധതിക്ക് 10 ബില്യണ്‍ യൂഎസ് ഡോളാറാണ് ചെലവ് കണക്കാക്കുന്നത്. ഈ ടൂര്‍ പാക്കേജില്‍ നഗരത്തിലെ പ്രമുഖ സിനിമ, ടൂറിസം കേന്ദ്രങ്ങളായ രാജ്യത്തെ ഒരേയൊരു ഡ്യൂവല്‍ 4 കെ തീയേറ്ററായ ഏരീസ് പ്ലെക്‌സ്, ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടന്‍ വള്ളം, മാജിക് പ്ലാനെറ്റ്, ഷൂട്ടിംഗ് ലൊക്കേഷനുകള്‍ തുടങ്ങിയവയാണ് കാണികള്‍ക്കായി ഒരുക്കുന്നത്.

ആഗോള ബ്രാന്‍ഡിംഗ് ലക്ഷ്യമിടുന്നത്. സിനിമ നമ്മുടെ ജീവിതത്തിലും സംസ്‌കാരത്തിലും അവിഭാജ്യമായ ഘടകമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മതപരമായ വേര്‍തിരിവുകളെ മറികടന്നു രാജ്യത്തെ ഒന്നിപ്പിക്കുന്നത്തില്‍ സിനിമയ്ക്ക് പ്രഥമ സ്ഥാനമുണ്ട്. സിനിമയും വിനോദസഞ്ചാര മേഖലയും സംയോജിപ്പിച്ച് സംസ്ഥാനത്തിന് ഉപകാരപ്പെടുന്ന പുതിയൊരു വിപണി സൃഷ്ടിക്കാനാണ് ഇന്‍ഡിവുഡിന്റെ ശ്രമം. ഈ സംരംഭം സിനിമ, ഹോട്ടല്‍, ടൂറിസം രംഗത്തുള്ള സ്ഥാപനങ്ങള്‍ക്കും, വ്യാപാരികള്‍ക്കും ഗുണകരമാകും. ഹോളിവുഡ് സംവിധായകനും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഓയും ചെയര്‍മാനുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ തിങ്കളാഴ്ച നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ സിനിമ കാണാന്‍ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 4 കെ സിനിമ ടൂറിസം പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ഒരു ഷോ ബാഹുബലിക്ക് മാത്രമായി മാറ്റി തീരുമാനിച്ചിരിക്കുകയാണ്. ഏരീസ് പ്ലെക്‌സ് ഒരു തുടക്കം മാത്രമാണ്. ഇന്‍ഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി 2020 ഓടെ രാജ്യമാകമാനം 4കെ നിലവാരത്തിലുള്ള 2000 മള്‍ട്ടിപ്‌ളെക്‌സുകള്‍ സജ്ജമാക്കാനാണ് പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ ആഗോള ബ്രാന്‍ഡിങ്ങും, 4 കെ സിനിമ ടൂറിസം പ്രചാരണവുമാണ് ഇന്‍ഡിവുഡ് ഫിലിം ടൂറിസം ലക്ഷ്യമിടുന്നതെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടറും കൂടിയായ സോഹന്‍ റോയ് പറഞ്ഞു.

മലയാള സിനിമയ്ക്കും ടൂറിസത്തിനും ഉണര്‍വ് പകരുന്ന പദ്ധതികള്‍ അനിവാര്യമാണെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. മലയാള സിനിമ പുതിയ വിപണികള്‍ കണ്ടെത്തുന്നതിനോടൊപ്പം, നൂതന മാര്‍ക്കറ്റിംഗ് പദ്ധതികള്‍ക്കും ശ്രദ്ധ കൊടുക്കണം. മാത്രമല്ല അത്തരം പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. അന്തര്‍ദ്ദേശീയചലച്ചിത്രോത്സവം പോലെയുള്ള മേളകള്‍ ടൂറിസം രംഗത്തിന് ഊര്‍ജ്ജം നല്‍കുന്ന പദ്ധതികളാണ്. അതെ പോലെ സിനിമയും ടൂറിസവും സമന്വയിപ്പിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. ഇന്‍ഡിവുഡിന്റെ ട്രാവന്‍കൂര്‍ ട്രഷേര്‍സ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കും,' അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള രണ്ട് മേഖലകളായ ടൂറിസവും സിനിമയും ഒന്നിക്കുമ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും കേരള സ്‌റേറ്റ് കോഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് (ടൂര്‍ ഫെഡ്) മാനേജിങ് ഡയറക്ടര്‍ ഷാജി മാധവന്‍ പറഞ്ഞു. 'സിനിമയുടെയും ടൂറിസത്തിന്റെയും ഉന്നമനത്തിന് ടൂര്‍ ഓപ്പറേറ്റര്‍സ്, ഹോട്ടലുകള്‍, വ്യാപാരികള്‍ തുടങ്ങി എല്ലാവരും മുന്നോട്ട് വരണം. ഇന്‍ഡിവുഡ് ഫിലിം ടൂറിസം മികച്ച ഒരു വിപണിയാണ് അവതരിപ്പിക്കുന്നത്. ഇത് ടൂറിസ്റ്റുകള്‍ക്ക് പ്രയോജനപ്രദമാകാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു.

ഇന്‍ഡിവുഡ് ടൂറിസത്തിന്റെ വെബ്‌സൈറ്റ് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് എസ്സ്റ്ററാഡോയാണ് വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍2017 ന്റെ ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. രാവിലെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രത്യേക പ്രദര്‍ശനം രാജ്യത്തെ ഒരേയൊരു ഡ്യൂവല്‍ 4കെ തീയേറ്ററായ ഏരീസ് പ്ലെക്‌സ് ഓഡി വണ്ണില്‍ നടത്തി. ടൂറിസം, വിദ്യാഭ്യാസം, ഐടി രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു.

ഒരു വര്‍ഷം മുഴുവനും ബാഹുബലി സിനിമ 4 കെ നിലവാരത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഇന്‍ഡിവുഡ് ഫിലിം ടൂറിസം ട്രാവന്‍കൂര്‍ ട്രഷേര്‍സ് (അനന്തവിസ്മയം) എന്ന പേരില്‍ അവതരിപ്പിക്കുന്ന ടൂറിന്റെ പ്രധാന ആകര്‍ഷണം. ഏരീസ് പ്ലെക്‌സില്‍ നിന്നുമാണ് സിനിമ ടൂറിസത്തിന്റെ യാത്ര ആരംഭിക്കുക. രാവിലെ 7:45 ന് ഡ്യൂവല്‍ 4 കെ നിലവാരമുള്ള സിനിമ പ്രദര്‍ശനം (ബാഹുബലി), സിനിമയെ ആഴത്തില്‍ അടുത്തറിയാന്‍ ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ സന്ദര്‍ശനം, നടന്‍ മോഹന്‍ലാലിന് ലഭിച്ച സ്മരണികളുടെ പ്രദര്‍ശനം, മറ്റൊരു ദൃശ്യ വിസ്മയമായ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടന്‍ വള്ളം, മാന്ത്രികതയുടെ കാഴ്ചകള്‍ നിറഞ്ഞ മാജിക് പ്ലാനെറ്റില്‍ യാത്ര പൂര്‍ത്തിയാകും. ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര ടൂറിസം രംഗത്തെ വിദഗ്ദ്ധന്‍മാരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമാകും.

സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫെഷനലുകളെ ഒരു കുട കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇന്‍ഡിവുഡ്. ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യന്‍ കമ്പനികളുമാണ് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യത്തില്‍ ഉള്ളത്. 10,000 പുതിയ 4 കെ പ്രോജെക്ഷന്‍ മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, 1,00,000 2 കെ ഹോം തീയേറ്റര്‍ പ്രോജെക്ടറുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വര്‍ഷാവസാനത്തോട് കൂടി രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (3 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (4 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (5 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (5 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (6 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (7 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (7 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends