Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു

03 AUGUST 2017 04:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ റെയില്‍വേയില്‍ പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു. ഐആര്‍സിടിസി ആപ്പ് വഴി തല്‍ക്കാല്‍ ക്വോട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പിന്നീട് പണം നല്‍കാനുള്ള അവസരം ലഭിക്കുന്നത്. നിലവില്‍ ഈ സൗകര്യം ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫമേഷന്‍ ആകുന്നതിന് ഓണ്‍ലൈനായി പണമടയ്ക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ചട്ടം.

പേയ് ഓണ്‍ ഡെലിവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ തത്കാല്‍ ടിക്കറ്റുകള്‍ക്ക് പണമായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ വീട്ടില്‍ നിന്ന് ടിക്കറ്റിനുള്ള പണം നല്‍കാം. ഇതിനായി ഐആര്‍സിടിസി 130,000 തത്കാല്‍ ഇടപാടുകളായിരിക്കും പ്രതിദിനം നടക്കുക. ക്വോട്ട വഴി ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകള്‍ക്കകം ബുക്കിംഗ് പൂര്‍ത്തിയാകുമെന്നാണ് റെയില്‍ വേ വ്യക്തമാക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനിടെ പല തവണ ടിക്കറ്റിന് പണം ഈടാക്കുന്ന പ്രവണതകള്‍ക്ക് അന്ത്യമാകുമെന്ന് മാത്രമല്ല ഏഴ് മുതല്‍ 15 ദിവസത്തിനുള്ളില്‍ പണം റീഫണ്ട് ചെയ്യാനും സാധിക്കും.

നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ജനറല്‍ ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി നല്‍കുന്ന സംവിധാനം ഐആര്‍സിടിസി പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് വീട്ടിലെത്തുമ്പോള്‍ പണം നല്‍കുന്നതായിരുന്നു ഐആര്‍സിടിസിയുടെ പേ ഓണ്‍ ഡെലിവറി. വെബ്‌സൈറ്റിന് പുറമേ മൊബൈല്‍ ആപ്പിലും ഈ സംവിധാനം ലഭ്യമായിരുന്നു. ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ പേ ഓണ്‍ ഡെലിവറി സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.

5000 രൂപവരെയുള്ള പണമിടപാടുകള്‍ക്ക 90 രൂപയും അതിനുമുകളിലുള്ള തുകയ്ക്ക് 120 രൂപയുമാണ് യാത്രക്കാരില്‍ നിന്ന് നികുയിനത്തില്‍ ഈടാക്കുന്നത്. ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്ന സമയത്ത് പണം നല്‍കുന്ന രീതിയ്ക്കാണ് ഐആര്‍സിടിസി പ്രാമുഖ്യം നല്‍കുന്നത്. നെറ്റ് ബാങ്കിംഗ് സൗകര്യം ഇല്ലാത്തവര്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തവരെയും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്.

പണമായും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴിയും ടിക്കറ്റ് ചാര്‍ജ് നല്‍കാന്‍ കഴിയും. ഐആര്‍സിടിസിയുടെ വെബ്ബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലും പേ ഓണ്‍ ഡ!െലിവറി സംവിധാനം ഏര്‍പ്പെടുത്തിയതായി ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ വീട്ടിലെത്തിക്കുന്ന രീതിയാണ് ഐആര്‍സിടിസി സ്വീകരിക്കുന്നത്. ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും പേ ഓണ്‍ ഡെലിവറി വഴി ടിക്കറ്റ് ചെയ്യാന്‍ സാധിക്കും.

റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പേ ഓണ്‍ ഡെലിവറി പേയ്‌മെന്റ് ഓപ്ഷന്‍ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. ബുക്ക് ചെയ്ത ടിക്കറ്റ് നിരസിക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഉപയോക്താവായിരിക്കും ഇതിന്റെ ഉത്തരവാദി, ഇതിന് പുറമേ ഡെലിവറി ചാര്‍ജും ഉപയോക്താവില്‍ നിന്ന് ഈടാക്കും.

5000 രൂപ വരെയുള്ള പണമിടപാടിന് 90 രൂപയില്‍ അധികവും 5000 ന് മുകളിലുള്ള ഇടപാടുകള്‍ക്ക് 120 രൂപയ്ക്ക് മുകളിലുമാണ് വില്‍പ്പന നികുതിയിനത്തില്‍ ഈടാക്കുക. പേ ഓണ്‍ ഡെലിവറി സേവനം ഉപയോഗിക്കുന്നതിനായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പണമടയ്ക്കുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും ഐആര്‍സിടിസി ചൂണ്ടിക്കാട്ടുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends