Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കുകളുടെ പട്ടികയില്‍ ജിയോ ഒന്നാമത്; എയര്‍ടെല്‍ ഏറ്റവും പിന്നില്‍

05 AUGUST 2017 03:54 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ ഒന്നാമത്. സെക്കന്റില്‍ 18 മെഗാബിറ്റ് വേഗതയാണ് ജൂണില്‍ റിലയന്‍സ് നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയതെന്ന് ട്രായ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്ക് എന്നവകാശപ്പെടുന്ന ഭാരതി എയര്‍ടല്‍ വേഗതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലായി.

വിവിധ നെറ്റ്‌വര്‍ക്കുകള്‍ ജൂണില്‍ രേഖപ്പെടുത്തിയ വേഗതയുടെ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെലിന് സെക്കന്റില്‍ 8.91 മെഗാബിറ്റാണ് വേഗത. വോഡഫോണ്‍ ആണ് ജിയോയ്ക്ക് തൊട്ടുപിന്നിലുള്ളത്. 11.07 എംബിപിഎസാണ് വോഡഫോണിന്റെ വേഗത. ഐഡിയയാണ് മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം ജിയോയുടെ വേഗതയില്‍ സെക്കന്റില്‍ 19.12 മെഗാബിറ്റ് വേഗതയില്‍ നിന്നും 18.65 എംബിപിഎസിലേക്ക് ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും രണ്ടാം സ്ഥാനക്കാരായ വോഡഫോണിനേക്കാള്‍ എത്രയോ അധികം വേഗതയുണ്ട് ജിയോയ്ക്ക്.

രാജ്യത്തെ വേഗതയേറിയ നെറ്റ്‌വര്‍ക്കാണ് തങ്ങളെന്ന് പ്രചാരം നടത്തി വരുന്ന എയര്‍ടെലിന് കനത്ത തിരിച്ചടിയാവും ട്രായ്‌യുടെ വെളിപ്പെടുത്തല്‍. നെറ്റ്‌വര്‍ക്ക് വേഗതയുടെ കാര്യത്തില്‍ മുന്നിലല്ലെന്ന് മാത്രമല്ല. മറ്റു നെറ്റ് വര്‍ക്കുകളേക്കാള്‍ എത്രയോ പിന്നിലാണ് എയര്‍ടെല്‍ എന്നും ട്രായ് പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ വ്യക്തമാവുന്നു. മൈ സ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ട്രായ് ടെലികോം നെറ്റ്‌വര്‍ക്കുകളുടെ ഡൗണ്‍ലോഡ് സ്പീഡ് കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (9 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (21 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (27 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends