Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്ലിപ്കാര്‍ട്ട് 72 മണിക്കൂര്‍ വില്‍പ്പന തകൃതി; റെഡ്മി നോട്ട് 4 ഫോണുകള്‍ക്ക് ആയിരം രൂപ വിലക്കിഴിവ്‌

10 AUGUST 2017 10:32 AM IST
മലയാളി വാര്‍ത്ത

റെഡ്മി നോട്ട് 4 ഫോണുകള്‍ക്ക് ആയിരം രൂപ ഓഫര്‍ പ്രഖ്യാപിച്ചുള്ള 72 മണിക്കൂര്‍ വ്യാപാരം ഫ്ലിപ്കാര്‍ട്ട് ആരംഭിച്ചു. കുറഞ്ഞ വിലയില്‍ ഇഷ്ട ഫോണ്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറില്‍ ഫോണ്‍ ലഭ്യമാണ്. ഇന്നു തുടങ്ങിയ വില്‍പ്പന 11 വരെ ഉണ്ടാകും. 120 ദിവസം കൊണ്ട് രണ്ട് മില്യണ്‍ റെഡ്മി നോട്ട് 4 ഫോണുകള്‍ വിറ്റഴിച്ചിരുന്നു. ഈ നേട്ടം ചൂണ്ടിക്കാട്ടിയാണ് വില്‍പ്പന.

മെയ്മാസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട ഫോണ്‍ ആണ് റെഡ്മി നോട്ട് 4. 2 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് ശേഷിയുമുള്ള റെഡ്മി നോട് 4 ഫോണിന് 9,999 രൂപയും 3 ജി.ബി 2റാമും 32 സ്റ്റോറേജുമുള്ള ഫോണിന് 10,999 രൂപയുമാണ് വില. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ഫോണിന് 11,999 രൂപയുമാണ് വില. ഗോള്‍ഡ്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ കളറുകളില്‍ ഫോണ്‍ ലഭ്യമാണ്. ജനുവരി 23നാണ് റെഡ്മി നോട്ട് 4ന്റെ ആദ്യ വില്‍പ്പന ഫ്ലിപ്കാര്‍ട്ടില്‍ ആരംഭിച്ചത്. കമ്പനിയുടെ ബംഗളുരു, ഡല്‍ഹി, ജെയ്പൂര്‍, ചണ്ഡിഗഡ് എന്നവിടങ്ങളിലെ സ്റ്റോറുകളില്‍ നിന്ന് നേരിട്ടും ഫോണ്‍ ലഭ്യമാണ്.

ദക്ഷിണേന്ത്യയില്‍ ഫോണ്‍ വില്‍പ്പനക്കായി നാല് പ്രധാന മൊബൈല്‍ റീട്ടെയില്‍ ശൃംഖലകളുമായി പങ്കാളിത്തമുണ്ടാക്കി. ഓഫ് ലൈന്‍ ആയി ഫോണ്‍ വാങ്ങുമ്പോള്‍ വിലയില്‍ നേരിയ വര്‍ധനവുണ്ട്. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും 1920×1080 റെസലൂഷനും ഫോണിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മാലോ ആണ് ഫോണിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒ.എസ്. 2.0 ജിഗാഹെട്‌സ് വേഗതയുള്ള ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറാണ് ഫോണിന്. ഫോര്‍ ജി സപ്പോര്‍ട്ടിങ് ഡ്യുയല്‍ സിം, 128 ജി.ബി വരെ വിപുലീകരിക്കാവുന്ന സ്‌റ്റോറേജ്, 4000mAh ബാറ്ററി തുടങ്ങിയവയും റെഡ്മി നോട്ട് 4നെ വിപണിയിലെ സ്റ്റാറാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (5 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (24 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (36 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (42 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends