Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

900 രൂപയ്ക്കും ഡയമണ്ട് സ്വന്തമാക്കാം

11 AUGUST 2017 10:17 AM IST
മലയാളി വാര്‍ത്ത

ഡയമണ്ട് ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലുമുണ്ടോ? കൂടുതല്‍ വിലകാരണം പലരും ആഗ്രഹം മനസിലൊതുക്കുകയാണ് പതിവ്. സാധാരണക്കാരനും ഇനി ഡയമണ്ട് സ്വന്തമാക്കാം. പ്രതിമാസം.. 900 രൂപ വീതം നിക്ഷേപിച്ചാല്‍ മതി. മ്യൂച്വല്‍ ഫണ്ടും ഗോള്‍ഡ് ഫണ്ടും വാങ്ങുന്നതുപോലെ എസ്‌ഐപിയായി ഡയമണ്ട് സ്വന്തമാക്കാന്‍ ഇന്ത്യന്‍ കമ്മോഡിറ്റി വഴി നിക്ഷേപം നടത്താം.

ലോകത്ത് തന്നെ ആദ്യമായാണ് ഡയമണ്ട് എസ്‌ഐപി അവതരിപ്പിക്കുന്നത്. ഐസിഇഎക്‌സ് ബ്രോക്കര്‍ വഴി അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം വേണ്ടത്. കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. ഓരോ മാസവും നിശ്ചിത ദിവസം നിങ്ങള്‍ക്കുവേണ്ടി ബ്രോക്കര്‍ ഡയമണ്ട് (ഇലക്ട്രോണിക് രൂപത്തില്‍)നിക്ഷേപം നടത്തും 30 സെന്റ്, 50 സെന്റ്, 100 സെന്റ്(ഒരു കാരറ്റ്)എന്നിങ്ങനെയാണ് ഐസിഇഎക്‌സില്‍ വ്യാപാരം നടക്കുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേതിന് സമാനമായ രീതിയിലാണ് ട്രേഡിങ്. ഡീമാറ്റ് ഫോമില്‍ ലഭിക്കുന്നതിനാല്‍ ഒരു സെന്റ് വീതം ഡയമണ്ട് വാങ്ങി സൂക്ഷിക്കാം.

പ്രതിമാസം ഒരു സെന്റുവീതം എസ്‌ഐപിയായി നിക്ഷേപിച്ച് 30 സെന്റായാല്‍ ഫിസിക്കല്‍ രൂപത്തില്‍ വാങ്ങുകയുമാകാം. അല്ലെങ്കില്‍ എക്‌സേചഞ്ചില്‍ വിറ്റ് പണമാക്കാം.നിലവിലെ വില പ്രകാരം 30 സെന്റ് ഡയമണ്ടിന് 27,000 രൂപയോളമാണ് വില. അതായത് ഒരു സെന്റിന് 900 രൂപയാണ് ഇത് പ്രകാരം വിലവരിക.

900 രൂപവീതം എസ്‌ഐപിയായി 30 മാസം നിക്ഷേപിച്ചാല്‍ 30 സെന്റ് ഡയമണ്ട്
ഫിസിക്കല്‍ രൂപത്തില്‍ സ്വന്തമാക്കാന്‍ കഴിയും. നിക്ഷേപ വിനിമയ കേന്ദ്രത്തിലെ വിലയ്ക്ക് അനുസൃതമായിരിക്കും പ്രതിമാസ എസ്‌ഐപി തുക നിക്ഷേപിക്കേണ്ടത്.

ഓഹരിയെയോ മ്യൂച്വല്‍ ഫണ്ടിനെപ്പോലെയോ ഇടയ്ക്കുവെച്ച് എസ്‌ഐപി
നിര്‍ത്തേണ്ടിവന്നാലും പ്രശ്‌നമൊന്നുമില്ല. അതുവരെ വാങ്ങിയ സെന്റുകള്‍ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കും. പിന്നീട് എപ്പോള്‍ വേണമെങ്കിലും എസ്‌ഐപി വീണ്ടും തുടങ്ങാം.

ഡി ബെയേഴ്‌സ് സര്‍ട്ടിഫൈ ചെയ്ത പ്രകൃതിദത്ത ഡയമണ്ടാണ് വ്യാപാരം ചെയ്യുക. ക്വാളിറ്റി, കട്ട്, പോളിഷ് എന്നിവയിലെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നതാകും ഡയമണ്ട്. ഡയമണ്ട് വ്യാപാരത്തിന് ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് ഈയിടെയാണ് സെബി അനുമതി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (5 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (24 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (36 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (42 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

Malayali Vartha Recommends