Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

ജിഎസ്ടി നിയമത്തിൽ റിവേഴ്സ് ചാർജിനെ പ്രത്യേകം ശ്രദ്ധിക്കണം

13 AUGUST 2017 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം

ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച്, ലൈബീരിയന്‍ പ്രതിനിധി സംഘം:- ആഫ്രിക്കന്‍ പ്രതിനിധികള്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു...

ജിഎസ്ടി നിയമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് റിവേഴ്സ് ചാർജ് സമ്പ്രദായം. റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ സാധനം വാങ്ങുന്നയാൾ അഥവാ സേവനം സ്വീകരിക്കുന്നയാളാണ് ജിഎസ്ടി നൽകേണ്ടത്. ജിഎസ്ടി നിയമത്തിൽ റിവേഴ്സ് ചാർജ് സമ്പ്രദായത്തിൽ താഴെ പറയുന്ന സന്ദർഭങ്ങളിലാണ് ചുമത്തുന്നത്.

1. ജിഎസ്ടി റജിസ്ട്രേഷനില്ലാത്തയാളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ

2. ജിഎസ്ടി റജിസ്ട്രേഷനില്ലാത്തയാളിൽനിന്ന് സേവനങ്ങൾ സ്വീകരിക്കുമ്പോൾ

3. ജിഎസ്ടി നിയമപ്രകാരം റിവേഴ്സ് ചാർജ് ബാധകമാക്കിയിട്ടുള്ള സാധനങ്ങൾ വാങ്ങുമ്പോൾ (റജിസ്ട്രേഷനുള്ളയാളിൽനിന്നു വാങ്ങിയാലും സാധനം  വാങ്ങുന്നയാൾക്കാണ് ജിഎസ്ടി അടയ്ക്കാൻ ബാധ്യത).

4. ജിഎസ്ടി നിയമപ്രകാരം റിവേഴ്സ് ചാർജ് ബാധകമാക്കിയിട്ടുള്ള സേവനങ്ങൾ സ്വീകരിക്കുമ്പോൾ

ജിഎസ്ടി റജിസ്ട്രേഷനുള്ളയാൾ ജിഎസ്ടി റജിസ്ട്രേഷനില്ലാത്തയാളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വാങ്ങുന്നയാൾക്ക് ബാധ്യത

സിജിഎസ്ടി/എസ്ജിഎസ്ടി നിയമങ്ങളിലെ 9(4) വകുപ്പ് പ്രകാരമാണ് മേൽപ്പറഞ്ഞ ബാധ്യത. മുൻപ് വാറ്റ് നിയമത്തിൽ നിലവിലുണ്ടായിരുന്നപർച്ചേസ് ടാക്സ് അഥവാ വാങ്ങൽ നികുതിയുമായി സാമ്യമുണ്ട്. വാറ്റ് നിയമത്തിൽ പർച്ചേസ് ടാക്സിന് സ്പെഷൽ റിബേറ്റ് രൂപത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുമായിരുന്നു. ജിഎസ്ടി നിയമത്തിലും
മേൽപ്പറഞ്ഞ രീതിയിൽ റജിസ്ട്രേഷനില്ലാത്തവരിൽനിന്നും സാധനങ്ങൾ വാങ്ങുമ്പോൾ കണക്കാക്കുന്ന റിവേഴ്സ് ചാർജിലുള്ള ജിഎസ്ടിക്ക് അതേ മാസംതന്നെ ക്രെഡിറ്റ് ലഭിക്കും. (സിജിഎസ്ടി വകുപ്പ് 2(62) ലെ ഇൻപുട്ട് ടാക്സിന്റെ നിർവചനത്തിൽ 9(4) പ്രകാരമുള്ള റിവേഴ്സ്
ടാക്സും ഉൾപ്പെടും).

സിബിഇഡി 2010 ജൂലൈ 17 ന് ഇറക്കിയ പത്രക്കുറിപ്പിൽ ജ്വല്ലറികൾ ഉപഭോക്താക്കളിൽനിന്ന് പഴയ സ്വർണം വാങ്ങുമ്പോൾ റിവേഴ്സ് ചാർജിൽ ജിഎസ്ടി ബാധകമാവില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റജിസ്ട്രേഷനില്ലാത്ത ഒരു വ്യാപാരിയാണ് ജ്വല്ലറിക്ക്
സ്വർണം വിൽക്കുന്നതെങ്കിൽ റിവവേഴ്സ് ചാർജിൽ ജിഎസ്ടി ബാധകമാകും.

ജിഎസ്ടി റജിസ്ട്രേഷനുള്ളയാൾ ജിഎസ്ടി റജിസ്ട്രേഷനില്ലാത്തയാളിൽനിന്ന് സേവനങ്ങൾ സ്വീകരിക്കുമ്പോഴും റിവേഴ്സ് ചാർജ്

9(4) വകുപ്പിന്റെ ഫലമായിത്തന്നെയാണ് സേവനങ്ങളുടെ കാര്യത്തിലും റിവേഴ്സ് ചാർജ്. സേവനങ്ങളുടെ കാര്യത്തിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ട്. (സേവന നികുതി നിയമത്തിൽ ഇത്തരത്തിലുള്ള റിവേഴ്സ് ചാർജ് രീതി ഉണ്ടായിരുന്നില്ല).നോട്ടിഫൈ ചെയ്ത സാധനങ്ങൾ വാങ്ങുമ്പോൾ റിവേഴ്സ് ചാർജ് (റജിസ്ട്രേഷനുള്ളവരിൽനിന്നായാലും) ബാധകം

28–6–2017 ലെ വിജ്ഞാപനം 4/2017 –സെൻട്രൽ ടാക്സ് (റേറ്റ്) ലാണ് സാധനങ്ങൾ നോട്ടിഫൈ ചെയ്തിട്ടുള്ളത്. 1. കശുവണ്ടി, ബീഡ‍ി, പുകയില എന്നിവ കർഷകർ റജിസ്റ്റേർഡ് വ്യാപാരിക്ക് വിൽക്കുമ്പോൾ റിവേഴ്സ് ചാർജിൽ വ്യാപാരിക്കാണ് ജിഎസ്ടി ബാധ്യത. സിൽക്ക് യാൺ ഉൽപാദകരിൽനിന്ന് സാധനം വാങ്ങുന്ന വ്യാപാരി, ലോട്ടറി ഡിസ്ട്രിബ്യൂട്ടർ എന്നിവരെയും നോട്ടിഫൈ ചെയ്തിട്ടുണ്ട്.

നോട്ടിഫൈ ചെയ്ത സേവനങ്ങൾക്ക് റിവേഴ്സ് ചാർജ്

പഴയ സേവന നികുതി നിയമത്തിലുണ്ടായിരുന്ന മിക്ക സേവനങ്ങൾക്കും ജിഎസ്ടി സമ്പ്രദായത്തിലും റിവേഴ്സ് ചാർജ് സെൻട്രൽ ടാക്സ് വിജ്ഞാപനം 13/2017 ലൂടെ തുടരുന്നുണ്ട്. (ഐജിഎസ്ടി 10/2017) വിദേശത്തുള്ളയാൾ നൽകുന്ന സേവനം ചരക്കു കൂലി (ഗുഡ്സ് ട്രാൻസ്പോർട്ട് ഏജൻ‍സി സേവനം) വക്കീലിന്റെ സേവനം, സ്പോൺസർഷിപ്പ് സേവനം, സർക്കാർ നൽകുന്ന സേവനങ്ങൾ (ചിലതൊഴികെ), ഡയറക്ടർ കമ്പനിക്കു നൽകുന്ന സേവനങ്ങൾ
ഇൻഷുറൻസ് ഏജന്റ്, റിക്കവറി ഏജന്റ്, ഇന്ത്യയുടെ കസ്റ്റംസ് സ്റ്റേഷൻ വരെ കപ്പൽക്കൂലി, എഴുത്തുകാരൻ, സംഗീത സംവിധായകൻ, ഫൊട്ടോഗ്രഫർ, ആർട്ടിസ്റ്റ് മുതലായവർ കോപ്പിറൈറ്റ് അവകാശം കൈമാറുമ്പോഴും റിവേഴ്സ് ചാർജിൽ ജിഎസ്ടി ബാധകമാണ്.

ഇൻ‌വോയിസ്, റസീപ്റ്റ് വൗച്ചർ തയാറാക്കണം

സിജിഎസ്ടി/എസ്ജിഎസ്ടി നിയമം 31(3) വകുപ്പിലെ (എഫ്), (ജി) ഉപനിയമങ്ങൾ പ്രകാരം റിവേഴ്സ് ചാർജിൽ നികുതി ബാധകമായ സന്ദർഭങ്ങളിൽ അതായത് റജിസ്ട്രേഷനില്ലാത്തയാളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ/അഥവാ സേവനങ്ങൾ സ്വീകരിക്കുമ്പോൾ ഇൻവോയിസ് തയാറാക്കണം. പണം നൽകുമ്പോൾ പേയ്മെന്റ്
വൗച്ചറും തയാറാക്കണം.

സിജിഎസ്ടി ചട്ടം 46 പ്രകാരമുള്ള വിശദാംശങ്ങൾ ഇൻവോയിസിൽ ഉണ്ടായിരിക്കണം. അതിൽ റിവേഴ്സ് ചാർജ് പ്രകാരമാണ് ജിഎസ്ടി ബാധ്യത എന്നു രേഖപ്പെടുത്തണം. ഒരാളിൽനിന്ന് 5000 രൂപയിൽ കൂടുതൽ ഒരു മാസം സാധനം വാങ്ങുന്നുണ്ട്/സേവനം ഉണ്ടെങ്കിൽ മാസാവസാനം ഒറ്റ ഇൻവോയിസ് തയാറാക്കിയാലും മതി. പേയ്മെന്റ് വൗച്ചറിൽ ചട്ടം 52ൽ പറയുന്ന വിശദാംശങ്ങൾ ഉണ്ടായിരിക്കണം.

വിജ്ഞാപനം 8/2017 (സിജിഎസ്ടി) 69/2017 (എസ്ജിഎസ്ടി) പ്രകാരം  ദിവസം 5000 രൂപ വരെ റിവേഴ്സ് ചാർജ് ജിഎസ്ടിയിൽനിന്ന് ഒഴിവ് നൽകിയിട്ടുണ്ടെങ്കിൽ വളരെ തുച്ഛമായ തുകയായതിനാൽ ആർക്കെങ്കിലുംപ്രയോജനം ലഭിക്കുമെന്നു തോന്നുന്നില്ല.

കോമ്പസിഷൻ സ്കീം

കോമ്പസിഷൻ‌ സമ്പ്രദായത്തിൽ നികുതി അടയ്ക്കുന്നവർ കോമ്പസിഷൻ നികുതിക്കു പുറമെ റിവേഴ്സ് ചാർജ് പ്രകാരമുള്ള നികുതിയും അടയ്ക്കണം. നികുതി ബാധകമല്ലാത്ത ഉൽപന്നങ്ങൾ
വിൽക്കുന്നവർ/സേവനദാതാക്കൾ റജിസ്ട്രേഷനില്ലാത്തവരിൽനിന്ന് വാങ്ങുന്ന സാധനങ്ങൾ സ്വീകരിക്കുന്ന സേവനങ്ങൾക്ക് റിവേഴ്സ് ചാർജിൽ അടയ്ക്കുന്ന ജിഎസ്ടിക്ക് ക്രെഡിറ്റ് ലഭിക്കുമെങ്കിലും വ്യവസ്ഥകൾക്കു വിധേയമായാണ്.

അതായത് നികുതി ബാധകമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന/സേവനങ്ങൾ നൽകുന്നയാൾക്ക് ക്രെഡിറ്റ് ലഭിക്കില്ല, നികുതി ബാധകവും അല്ലാത്തതുമായ സാധനങ്ങൾ/സേവനങ്ങൾ വിൽക്കുന്ന/നൽകുന്നയാളാണെങ്കിൽ ചട്ടത്തിൽ പറയുന്ന ഫോർമുലപ്രകാരം ആനുപാതികമായാണ് ക്രെഡിറ്റിന് അർഹതയുള്ളു.

അതുപോലെ തന്നെ കെട്ടിട നിർമാണത്തിനുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും ക്രെഡിറ്റ് ലഭിക്കില്ല, സ്വകാര്യ ഉപയോഗത്തിനുള്ള (പേഴ്സനൽ കൺസംഷൻ) സാധനങ്ങൾ/സേവനങ്ങൾ ആണെങ്കിലും ക്രെഡിറ്റ് ലഭിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (5 minutes ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (15 minutes ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (37 minutes ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (47 minutes ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (1 hour ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (1 hour ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (1 hour ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (1 hour ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (2 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (2 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (2 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു; കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞു; പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും; അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്; ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവേദ്ക്ക  (3 hours ago)

Malayali Vartha Recommends