Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാറ്റിന് മുന്നോടിയായി യുഎഇയില്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അടുത്ത മാസം മുതല്‍

16 AUGUST 2017 11:07 AM IST
മലയാളി വാര്‍ത്ത

യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി അടുത്ത മാസം മുതല്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് നടപടി. മൂന്നരലക്ഷം സ്ഥാപനങ്ങളാണ് വാറ്റ് സംവിധാനത്തിന് കീഴില്‍ വരിക. ഈവര്‍ഷം അവസാനപാദം രാജ്യത്ത് എക്‌സൈസ് നികുതിയും നിലവില്‍ വരും.

വാറ്റ് നടപ്പാക്കുന്നതിന് മുന്നോടിയായി അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഫെഡറല്‍ ടാക്‌സ് അതോറിറ്റി നികുതി നടപ്പാക്കുന്നതിന്റെ സമയക്രമങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. അടുത്ത മാസം മൂല്യ വര്‍ധിത നികുതി സംബന്ധിച്ച നിയമം നിലവില്‍ വരും. ഈ വര്‍ഷം അവസാനം നിയമത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ബുസ്താനി പറഞ്ഞു.

 അടുത്തവര്‍ഷം ജനുവരി ഒന്ന് മുതലാണ് 5 ശതമാനം വാറ്റ് ഈടാക്കി തുടങ്ങുക. 3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനമുള്ള മുഴുവന്‍ കമ്പനികളും നിര്‍ബന്ധമായും വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ സെപ്തംബറില്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. യുഎഇയിലെ മൂന്നര ലക്ഷം കമ്പനികള്‍ വാറ്റ് സംവിധാനത്തിന് കീഴില്‍ വരുമെന്നാണ് കണക്കാക്കുന്നത്. പുകയില, പുകയില ഉല്‍പന്നങ്ങള്‍, ഊര്‍ജ്ജദായക പാനീയങ്ങള്‍ എന്നിവക്ക് 100 ശതമാനം എക്‌സൈസ് നികുതിയും പഞ്ചസാര ചേര്‍ത്ത മറ്റ് പാനീയങ്ങള്‍ക്ക് 50 ശതമാനം എക്‌സൈസ് നികുതിയുമാണ് ഈടാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (14 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (20 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (24 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (44 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

Malayali Vartha Recommends