Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ഏറ്റവും വലിയ വാഹനവിപണിയായ ചൈനയും പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

11 SEPTEMBER 2017 12:19 PM IST
മലയാളി വാര്‍ത്ത

ചൈന പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉത്പാദനവും വിപണനവും നിരോധിക്കുന്നു. അന്തരീക്ഷമലിനീകരണം കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ടിയാന്‍ജിനില്‍ കാര്‍ ഫോറം ഉദ്ഘാടനംചെയ്ത് ചൈനീസ് വ്യവസായമന്ത്രി സിന്‍ ഗുവോബിന്‍ പറഞ്ഞു.

ലോകത്തെതന്നെ ഏറ്റവും വലിയ വാഹനവിപണിയാണ് ചൈനയുടേത്. ചില യുറോപ്യന്‍ രാജ്യങ്ങളുടെ പാത പിന്തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

നിര്‍ബന്ധിത നിരോധനം വേണോ എന്നതില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധനം ആഭ്യന്തര വാഹനവിപണിക്ക് വന്‍ തിരിച്ചടിയാകുമെന്ന് ചൈനയുടെ വ്യവസായവകുപ്പ് ആശങ്കയറിയിച്ചു. കഴിഞ്ഞവര്‍ഷം 2.8 കോടി കാറുകളാണ് ചൈന ഉത്പാദിപ്പിച്ചത്. ലോകത്തിലെ മൊത്തം ഉത്പാദനത്തിന്റെ മൂന്നില്‍ ഒന്നാണിത്.

ചൈനയിലേക്ക് കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ എത്തിക്കാനുള്ള നടപടികള്‍ മറ്റ് കാര്‍ നിര്‍മാതാക്കളായ റെനൊ-നിസാന്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ് എന്നിവ ആരംഭിച്ചിട്ടുണ്ട്. 2025 ആകുന്നതോടെ ചൈനയിലെ നിരത്തിലെത്തുന്ന കാറുകളുടെ അഞ്ചില്‍ ഒന്ന് ഇലക്ട്രിക്, ഹൈബ്രിഡ് ആക്കാനുള്ള ശ്രമങ്ങളും കമ്പനികള്‍ നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (12 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (31 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (35 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (42 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (53 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (55 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends