Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു വെളിച്ചെണ്ണ

13 SEPTEMBER 2017 11:04 AM IST
മലയാളി വാര്‍ത്ത

ഒരു വര്‍ഷത്തിനിടെ ഏറ്റവും വില കൂടിയ ഭക്ഷ്യവസ്തു വെളിച്ചെണ്ണ. കഴിഞ്ഞ വര്‍ഷം ഓണത്തിന് വെളിച്ചെണ്ണയുടെ വില ലിറ്ററിന് 125 രൂപയായിരുന്നു. ഇപ്പോള്‍ ലിറ്ററിന് 225 (ക്വിന്റലിന് 9200 ല്‍ നിന്ന് 16600 ആയി).

കഴിഞ്ഞ ഓണത്തിന് ശേഷം വില താഴ്ന്നിരുന്നു. ഇതുവരെയുണ്ടായിരുന്ന പതിവ് തെറ്റിച്ച് വില ഓരോ ദിവസവും കുതിക്കുകയാണ്. ഈ തിരുവോണത്തിന് ക്വിന്റലിന് 15,700 ആയിരുന്നു. ഒരാഴ്ചകൊണ്ട് 900 രൂപ ഉയര്‍ന്ന് ഇപ്പോള്‍ 16600 ലെത്തിയിരിക്കുകയാണ്. ഇനിയുമുയരുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം. വിലക്കയറ്റത്തിന് പല കാരണങ്ങളാണ് പറയുന്നത്.

തേങ്ങ വ്യാപകമായി ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ കൊടും വരള്‍ച്ച കാരണം ഉത്പാദനം 40 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. മറ്റ് ജില്ലകളിലും ഉത്പാദനം കുറഞ്ഞു. തമിഴ്‌നാട്ടിലും സമാന സ്ഥിതിയായിരുന്നു. തമിഴ്‌നാട്ടിനെ ഉണക്ക് കാര്യമായി ബാധിച്ചതിനാലാണ് നാളികേര ഉത്പാദനത്തില്‍ ഇത്തവണ കേരളത്തിന് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്. തമിഴ്‌നാടിനെ ആശ്രയിച്ചാണ് കേരളത്തിലെ എണ്ണ മില്ലുകളുടേയും വെളിച്ചെണ്ണ കയറ്റുമതിയുടേയും നിലനില്പ്തന്നെ.

വെളിച്ചെണ്ണയില്‍ മായമുള്ളതിനാല്‍ ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിപ്പോള്‍ തേങ്ങ വാങ്ങി എണ്ണയാക്കുകയാണ്. ഇതിനായി അഞ്ചും പത്തും വര്‍ഷത്തേക്കുള്ള കരാറാണ് അവിടത്തെ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളുമായി കേരളത്തിലെ കയറ്റുമതിക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കയറ്റുമതിക്കായി കേരകര്‍ഷകരുമായി ഉടമ്പടിയുണ്ടാക്കിയിരിക്കുന്നവര്‍ ഗുണമേന്മയുള്ള തേങ്ങ കയറ്റുമതി ചെയ്യുകയാണ്. ഇതിനാല്‍ ആഭ്യന്തര വിപണിയില്‍ ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നു.

തേങ്ങാപ്പൊടിയും റെഡിമെയ്ഡ് തേങ്ങാപ്പാലും ഉള്‍പ്പടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ത്തന്നെ ആവശ്യകത കൂടി. ഇത്തരം വസ്തുക്കള്‍ക്ക് വിദേശത്തും വന്‍ ആവശ്യക്കാരാണ്. ബെംഗളൂരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇത്തരം കമ്പനികള്‍ ഏറെയുണ്ട്. ഇവിടേയ്ക്കാവശ്യമായ തേങ്ങ വന്‍ വില കൊടുത്ത് കേരളത്തില്‍നിന്ന് സംഭരിക്കുന്നുണ്ട്. സംഭരണത്തിനായി കര്‍ഷകരുമായി ഉടമ്പടിയുണ്ടാക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ലഭിക്കാതെ വരുന്നു. അത് വിലക്കയറ്റത്തിന് കാരണമാകുന്നു.

തേങ്ങയുടെ വിലയിടിയുമ്പോള്‍ തേങ്ങ താങ്ങുവിലയ്ക്ക് സംഭരിക്കുന്ന കേരഫെഡിന്റെ ഇടപെടല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിലുണ്ടായില്ല. കേരഫെഡ് സംഭരിച്ച തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണയുടെ വില വിലക്കയറ്റത്തിനനുസരിച്ച് കൂട്ടുകയും ചെയ്തു. എങ്കിലും വിപണി വിലയേക്കാള്‍ അല്പം കുറച്ചാണ് നല്കിയത്. കേരഫെഡ് സംഭരിച്ച തേങ്ങ തീര്‍ന്നു വരികയാണ്. അതിനാല്‍ വില അല്പമെങ്കിലും കുറഞ്ഞ കേര വെളിച്ചെണ്ണ അധികം താമസിയാതെ വിപണിയില്‍ ഇല്ലാതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends