Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

ജി.എസ്.ടി.യുടെ മറവില്‍ സിനിമാ തിയേറ്ററുകളില്‍ അമിതചാർജ് ഈടാക്കുന്നു

14 SEPTEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

ജി.എസ്.ടി. നടപ്പാക്കിയതോടെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് വില കുറയേണ്ടതിന് പകരം കൂടി. കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ മാത്രമാണ് ആനുപാതികമായ കുറവുണ്ടായത്.

കൈരളി, ശ്രീ, നിള, ചിത്രാഞ്ജലി തുടങ്ങിയ തിയേറ്ററുകളില്‍ മുന്തിയ ടിക്കറ്റിന് അഞ്ച് രൂപയും താഴ്ന്ന ടിക്കറ്റിന് മൂന്ന് രൂപയും കുറച്ചു. എന്നാല്‍, സ്വകാര്യ തിയേറ്ററുകളില്‍ നിരക്ക് വര്‍ധിച്ചു. ജി.എസ്.ടി. വന്നതോടെ തിയേറ്ററുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയിരുന്ന നികുതി ഇല്ലാതായി. കോര്‍പ്പറേഷന്‍ പരിധിയില്‍ 25, മുനിസിപ്പാലിറ്റിയില്‍ 20, പഞ്ചായത്തില്‍ 15 എന്നിങ്ങനെയായിരുന്നു വിനോദ നികുതി ശതമാനത്തില്‍ ഈടാക്കിയിരുന്നത്. ഇതിന് പകരമായി 18 ശതമാനം ജി.എസ്.ടി. നടപ്പാക്കി. നൂറു രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമാണ് ജി.എസ്.ടി. 100 രൂപയുള്ള ടിക്കറ്റിന് ജി.എസ്.ടി. നിയമപ്രകാരം 25 രൂപ വിനോദനികുതി കുറച്ച്‌ 18 രൂപ കൂട്ടുകയാണ് വേണ്ടത്. ഇതോടെ നിരക്കില്‍ ഏഴ് രൂപ കുറയും. എന്നാല്‍, മിക്ക തിയേറ്റര്‍ ഉടമകളും നിലവിലുണ്ടായിരുന്ന ചാര്‍ജിന്മേല്‍ ജി.എസ്.ടി. കൂടി കൂട്ടുകയാണുണ്ടായത്. ഇതിനോടൊപ്പം മെയ്ന്റനന്‍സ് ചാര്‍ജ് കൂടി ഉള്‍പ്പെടുത്തും.

ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ ടിക്കറ്റ് വില നൂറിന് താഴെ പിടിച്ചു നിര്‍ത്താന്‍ താഴ്ന്ന ടിക്കറ്റിന് പ്രവേശന ചാര്‍ജ് 94 രൂപയില്‍ നിലനിര്‍ത്തി. ഇതിനാല്‍ 18 ശതമാനം നികുതി നല്കിയാല്‍ മതി.

റിസര്‍വേഷന്റെ പേരിലും തട്ടിപ്പ് നടത്തുന്നുണ്ട്. റിസര്‍വ് ചെയ്യുന്ന ടിക്കറ്റിന് ജി.എസ്.ടി. ഉള്‍പ്പെടുന്ന ടിക്കറ്റ് വിലയും റിസര്‍വേഷന്‍ ചാര്‍ജും റിസര്‍വേഷന്‍ ചാര്‍ജിന്റെ 18 ശതമാനം ഇന്റഗ്രേറ്റ‍ഡ് ജി.എസ്.ടി.യുമാണ് നല്കേണ്ടത്. എന്നാല്‍, ടിക്കറ്റില്‍ വില റിസര്‍വേഷന്‍ ചാര്‍ജ് ജി.എസ്.ടി. എന്ന് കാണിച്ച്‌ ജി.എസ്.ടി. ഉള്‍പ്പെടുന്ന ടിക്കറ്റ് വിലയോടൊപ്പം റിസര്‍വേഷന്‍ ചാര്‍ജ് ചേര്‍ത്ത് മൊത്തം തുകയ്ക്ക് വീണ്ടും ജി.എസ്.ടി ഇൗടാക്കുന്നുണ്ട്.

ജി.എസ്.ടി.യുടെ പേരില്‍ തിയേറ്ററുകളില്‍ കാര്യമായി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാര്‍ഗനൈസേഷന്‍ ഒാഫ് കേരള ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു. നിരക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ മൂന്നോ നാലോ രൂപയുടെ വ്യത്യാസം മാത്രമാണ് വരുത്തിയിരിക്കുന്നത്. ചില്ലറയുടെ പ്രശ്നം  ഒഴിവാക്കാനാണിത്. വന്‍ തോതില്‍ ചാര്‍ജ് കൂട്ടിയ തിയേറ്ററുകളുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദനെ പിരിച്ച് വിടുക കത്തിച്ച് ടീച്ചർ 'അമ്മ..! ശ്യാമള കേരളം വിട്ടു പ്രതികാരന്മാർ കളഞ്ഞിട്ടടിക്കുന്നു  (2 minutes ago)

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്  (3 minutes ago)

യദുവിനെ തിരിച്ചെടുത്തു..? ആര്യയുടെ ചെറ്റ പരിപാടിക്ക് MINISTER CPയുടെ കരണത്തടി..! !ഗണേഷിന്റെ തെണ്ടിത്തരങ്ങൾ ഇങ്ങനെ  (5 minutes ago)

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (1 hour ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (1 hour ago)

പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം  (1 hour ago)

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു  (2 hours ago)

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  (2 hours ago)

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി  (2 hours ago)

രാജ്യവ്യാപകമായി നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവെച്ചു  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്!!!  (3 hours ago)

സ്വര്‍ണക്കൊള്ള മുതല്‍ കോട്ടയത്തെ ചില മാഫിയാ ബന്ധം വരെ; മുന്‍ മന്ത്രി വി എന്‍ വാസവനെ സ്‌കെച്ചിട്ട് ആഭ്യന്തര വകുപ്പ് ? അയ്മനത്തെ പഴയ കൊലപാതകവും കുത്തിപ്പൊക്കുന്നു !! രക്ഷിക്കാന്‍ പിണറായിക്ക് മുന്നില്‍ ക  (4 hours ago)

പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം: കാലിക്കറ്റ് എഫ്‌സി 2 - 0 റിയൽ മലബാർ...  (4 hours ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...  (4 hours ago)

Malayali Vartha Recommends