Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു; മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ

14 SEPTEMBER 2017 01:22 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജൂലായ് ഒന്നുമുതലുള്ള കണക്കനുസരിച്ച്‌ ഡല്‍ഹിയില്‍ ഏഴു രൂപയാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഇന്ധനവില ദിവസേന പുതുക്കുന്ന സംവിധാനം നടപ്പാക്കിയശേഷം ആദ്യമായാണ് വില ഇത്ര ഉയരുന്നത്. വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.

ബുധനാഴ്ചത്തെ നിരക്കനുസരിച്ച്‌ മുംബൈയിലെ പെട്രോള്‍ വില ലിറ്ററിന് 79.48 രൂപയായി. 2014 ഓഗസ്റ്റിലാണ് ഇതിനുമുമ്ബ് പെട്രോളിന് ഇത്രയും വില രേഖപ്പെടുത്തിയത്. കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളില്‍ ഡീസല്‍ വിലയും സമാനമായരീതിയില്‍ വര്‍ധിച്ച്‌ 61.37 രൂപയും 61.84 രൂപയുമായി.

ഈ വര്‍ഷം ജൂണിലാണ് പെട്രോള്‍, ഡീസല്‍ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവില്‍വന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.ഈ പശ്ചാത്തലത്തില്‍ പ്രധാന്‍ പെട്രോളിയം മന്ത്രാലയത്തില്‍ പ്രത്യേക യോഗം വിളിച്ചു. ഇന്ധനവില ജി.എസ്.ടി.യ്ക്കു കീഴില്‍ കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുറയുന്നത് വിലവര്‍ധനയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്ണക്കമ്ബനികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു ഉദ്ദേശ്യവുമില്ല. ഉണ്ടെങ്കില്‍ അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാകും ഇടപെടുക. അമേരിക്കയില്‍ ചുഴലിക്കാറ്റുകള്‍ കാരണം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടിവന്നു. ഇത് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ധനവിലയുടെ എക്സൈസ് നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് അത് ധനമന്ത്രാലയമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ സര്‍ക്കാര്‍ ഒമ്ബതുതവണയാണ് എക്സൈസ് നികുതി വര്‍ധിപ്പിച്ചത്. എണ്ണക്കമ്ബനികള്‍ അമിതലാഭം ഈടാക്കുന്നത് തടയാനാണ് ഇത് നടപ്പാക്കിയതെങ്കിലും ഇതോടെ സര്‍ക്കാരിന്റെ എക്സൈസ് വരുമാനം 2014-15 വര്‍ഷത്തെ 99,000 കോടി രൂപയില്‍നിന്ന് 2016-17 വര്‍ഷത്തെ 2,42,000 കോടി രൂപയായി.

ഇന്ത്യയിലെ എണ്ണവില 2010-ല്‍ എണ്ണവില നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. എണ്ണക്കമ്ബനികള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്താന്‍ അവസരം 2013 വരെ ക്രൂഡ് ഓയില്‍ വിലയ്ക്കനുസരിച്ച്‌ എണ്ണവിലയും വര്‍ധിച്ചു 2014-ല്‍, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവര്‍ഷം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാന്‍ തുടങ്ങി. ഇതിനനുസരിച്ച്‌ എണ്ണവിലയിലും കുറവുവന്നു പിന്നീട് ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല 2017-ല്‍ മൂന്ന് വര്‍ഷത്തിനുശേഷം രാജ്യംകണ്ട ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെട്രോള്‍, ഡീസല്‍ വില രേഖപ്പെടുത്തി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (3 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (3 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (4 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends