മുത്തൂറ്റ് ഫിനാന്‍സ് ഫ്‌ളൈ ദുബായ് ഓണം ഓഫറുമായി രംഗത്ത്

എക്‌സ്‌പ്രസ് മണിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഫ്‌ളൈ ദുബായ് ഓണം ഓഫര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള റോഡ് ഷോ മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്‌ടര്‍ ജോര്‍ജ് എം.ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. മുത്തൂറ്റ് ഫിനാന്‍സ് വഴി ശേഖരിക്കാന്‍ പറ്റുന്ന വിധം പണം അയയ്‌ക്കുന്ന എക്‌സ്‌പ്രസ് മണി ഇടപാടുകാര്‍ക്കായി നറുക്കെടുപ്പ് സംഘടിപ്പിക്കും. വിജയിക്ക് നാല് ദിവസത്തെ സൗജന്യ ദുബായ് യാത്രയ്‌ക്കുള്ള അവസരമാണ് ഫ്‌ളൈ ദുബായ് ഓണം ഓഫറിലൂടെ ലഭിക്കുന്നത്.
എറണാകുളത്തിന് പുറമെ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും റോഡ് ഷോ നടക്കും. മുത്തൂറ്റ് ഫിനാന്‍സിന്റെ 4,400ലധികം ശാഖകളിലൂടെ എക്‌സ്‌പ്രസ് മണി ഇടപാടുകാര്‍ക്ക് മണി ട്രാന്‍സ്‌ഫര്‍ സാദ്ധ്യമാണ്.
https://www.facebook.com/Malayalivartha
























