റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു ധനമന്ത്രി

റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി ബജറ്റില്‍ 500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു ധനമന്ത്രി ഡോ: തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചു.പദ്ധതിക്കുള്ള വിഹിതത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ തുക ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇക്കൊല്ലം ഇതുവരെ 138 കോടി രൂപ നല്‍കിക്കഴിഞ്ഞു.
20 കോടി രൂപ മാത്രമാണു കുടിശികയുള്ളത്.
റബര്‍ ബോര്‍ഡ് ബില്ലുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നതാണു പണം നല്‍കുന്നതു തടസപ്പെടാന്‍ കാരണം. ബില്ലുകള്‍ ലഭിച്ചാലുടന്‍ പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























