സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്.... പവന്റെ വില 80 രൂപ കുറഞ്ഞു
തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം നടത്തിയ സ്വര്‍ണവില ശനിയാഴ്ച നേരിയതോതില്‍ കുറഞ്ഞു. സംസ്ഥാനത്ത് പവന്റെ വില 80 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. 34,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ട്രഷറി ആദായത്തില്‍ നേരിയ കുറവുണ്ടായത് സ്വര്‍ണംനേട്ടമാക്കി.
ഒരാഴ്ചക്കിടെ 1.5ശതമാനമായിരുന്നു സ്വര്‍ണവിലയിലെ വര്‍ധന. കഴിഞ്ഞദിവസം നേരിയതോതില്‍ വിലയിടിയുകയുംചെയ്തു.
"
https://www.facebook.com/Malayalivartha