രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്... പവന് 240 രൂപയുടെ കുറവ്
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4410 രൂപയായി. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്റെ വില. ഇന്നലെ സ്വര്‍ണവില 80 രൂപ കുറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha