സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയുമായി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. 35,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബര്‍ 4, 5, 6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്.
പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha