സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായി. പുതുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് ഇന്ന് വിലയിടിവ് ഉണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസവത്തിനിടെ പവന് 520 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha