സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് 36,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,400 രൂപയിലും ഗ്രാമിന് 4,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
പുതുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് ശനിയാഴ്ച വിലയിടിവുണ്ടായത്. അതേസമയം സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha