Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ആശ്വാസം പകര്‍ന്ന് സ്വര്‍ണവില...  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീ്ണ്ടും ഇടിവ്.... പവന് 120 രൂപ കുറഞ്ഞു

29 JANUARY 2022 10:53 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവില താഴേക്ക്. പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 720 രൂപയുടെ ഇടിവാണുണ്ടായത്. വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മൂന്നുദിവസമായി വിലയിടിയുന്നത്

 

അതേസമയം   ആശ്വാസം പകര്‍ന്ന് സ്വര്‍ണവില ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കുറഞ്ഞു. പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയുമാണ് ഇന്നലെ വില. ഈമാസം പത്തിന് 35,600 രൂപയായിരുന്ന പവന്‍വില 26ന് 36,720 രൂപയില്‍ എത്തിയിരുന്നു.


രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളര്‍ച്ച, റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം എന്നിവമൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമകിട്ടിയ സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഔണ്‍സിന് കഴിഞ്ഞദിവസം 1,849 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.



എന്നാല്‍, അടിസ്ഥാന പലിശനിരക്കുകള്‍ കൂട്ടാന്‍ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതോടെ സ്വര്‍ണവില ഇടിഞ്ഞു. ഇപ്പോള്‍ വില 1,811 ഡോളര്‍.നിലവില്‍ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമാണ്.

ഈവര്‍ഷം മാര്‍ച്ചുമുതല്‍ നാലുഘട്ടങ്ങളിലായി ഇത് 1-1.25 ശതമാനം ആക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ നീക്കം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന് പിന്നാലെ ഡോളറിന്റെ മൂല്യവും കടപ്പത്രങ്ങളുടെ (ബോണ്ട്) യീല്‍ഡും (റിട്ടേണ്‍/ലാഭം) ഉയര്‍ന്നത് സ്വര്‍ണത്തിന്റെ തിളക്കം കുറച്ചു. നിക്ഷേപകര്‍ സ്വര്‍ണത്തെ കൈവിട്ട് ബോണ്ടുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 minutes ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (26 minutes ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (1 hour ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (1 hour ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (1 hour ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (1 hour ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (1 hour ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (2 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (2 hours ago)

CPI ചരിത്രപരമായ നീക്കം  (2 hours ago)

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 hours ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (2 hours ago)

Malayali Vartha Recommends