സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
എന്നാല്‍ ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 36,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 15 രൂപ താഴ്ന്ന് 4500 രൂപയിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 720 രൂപയുടെ ഇടിവാണുണ്ടായത്. വെള്ളിയാഴ്ച പവന് 280 രൂപ കുറഞ്ഞിരുന്നു. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മൂന്നുദിവസമായി വിലയിടിയുന്നത്
അതേസമയം രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളര്‍ച്ച, റഷ്യ-ഉക്രെയിന് സംഘര്‍ഷം എന്നിവമൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമകിട്ടിയ സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഔണ്‍സിന് കഴിഞ്ഞദിവസം 1,849 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
എന്നാല്‍, അടിസ്ഥാന പലിശനിരക്കുകള്‍ കൂട്ടാന്‍ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതോടെ സ്വര്‍ണവില ഇടിഞ്ഞു. ഇപ്പോള്‍ വില 1,811 ഡോളര്‍.നിലവില്‍ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമാണ്.
"
https://www.facebook.com/Malayalivartha