സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായി.
രാജ്യാന്തരവിലയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തരവിലയെയും സ്വാധീനിക്കുന്നത്. ഓഹരി വിപണികളുടെ തളര്‍ച്ച,
റഷ്യ-ഉക്രെയിന് സംഘര്‍ഷം എന്നിവമൂലം സുരക്ഷിത നിക്ഷേപമെന്ന പെരുമകിട്ടിയ സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഔണ്‍സിന് കഴിഞ്ഞദിവസം 1,849 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
എന്നാല്‍, അടിസ്ഥാന പലിശനിരക്കുകള്‍ കൂട്ടാന്‍ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചതോടെ സ്വര്‍ണവില ഇടിഞ്ഞു.
"
https://www.facebook.com/Malayalivartha