സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,555 രൂപയും പവന് 36,440 രൂപയുമായി.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha