സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു... പവന് 36,640 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തുടരെ നാല് ദിവസമുണ്ടായ വിലവര്‍ധനവിന് ശേഷം ഇന്നും വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇന്നലത്തെ വിലയില്‍ തന്നെ തുടരുകയായിരുന്നു.
എന്നാലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില നില്‍ക്കുന്നത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്.
ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാം തീയതി പവന് 160 രൂപ വര്‍ദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണം കഴിഞ്ഞ ദിവസം വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും വര്‍ദ്ധിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha