Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക്: മൂന്നുമാസം അനുവദിച്ച് ഹൈക്കോടതി

31 MARCH 2023 05:26 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതില്‍ മൂന്നുമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് തീരുമാനം. ശനിയാഴ്ച മുതല്‍ വില്‍ക്കുന്ന ആഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

പഴയ ഗുണമേന്മാ മുദ്രയുള്ള ലക്ഷക്കണക്കിന് ആഭരണങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തെ വ്യാപാരികളുടെ പക്കല്‍ സ്റ്റോക്കുണ്ട്. ഇവയിലുള്ള മുദ്ര മായ്ച്ചുകളഞ്ഞ് എച്ച്യുഐഡി പതിപ്പിക്കുമ്പോള്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാപാരികള്‍ പറയുന്നു. പഴയ ഹാള്‍മാര്‍ക്കിനൊപ്പം എച്ച്യുഐഡി കൂടി പതിപ്പിച്ച് വില്‍ക്കാനാകുമോയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറിയോട് വ്യാപാരികള്‍ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

കേന്ദ്രം അനുവദിച്ച 2 വര്‍ഷത്തെ സമയപരിധിയില്‍ പഴയ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ വിറ്റുതീര്‍ത്തുവെന്നാണ് ബിഐഎസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഏറ്റവുമധികം ഹാള്‍മാര്‍ക്കിങ് സെന്ററുകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ മാത്രം ഇനിയും ഏതാണ്ട് 50 ശതമാനത്തോളം ആഭരണങ്ങള്‍ ഈ മുദ്രകളുള്ളവയാണ്. എച്ച്യുഐഡി കൊണ്ടു വന്നതിനുശേഷം ഉപയോക്താക്കള്‍ പുതിയ മുദ്രയുള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങുന്നതും ഇതിനു കാരണമായി. അതേസമയം, നിലവിലുള്ള സ്റ്റോക്ക് വെളിപ്പെടുത്തിയ 16,000 കടകളുടെ കണക്കു പരിശോധിച്ചാണ് ബിഐഎസിന്റെ ഈ അനുമാനം.

പഴയ ഹാള്‍മാര്‍ക്കിങ്ങുള്ള ആഭരണങ്ങളുടെ കണക്കു സമര്‍പ്പിക്കാന്‍ ബിഐഎസ് 2021 ഓഗസ്റ്റ് 31 വരെ സമയം നല്‍കിയിരുന്നു. അന്ന് ഡിക്ലറേഷന്‍ നല്‍കിയവര്‍ക്കു മാത്രമാകും സാവകാശം ലഭിക്കുക. 16000 കടകള്‍ മാത്രമാണ് സ്റ്റോക്കിന്റെ കണക്ക് ബിഐഎസിനു നല്‍കിയത്. നിലവില്‍ 1,57,000 വ്യാപാര സ്ഥാപനങ്ങളാണ് ബിഐഎസ് ലൈസന്‍സ് എടുത്തിട്ടുള്ളത്. എച്ച്യുഐഡി പ്രാബല്യത്തില്‍ വരുമ്പോള്‍ കേരളത്തില്‍ 2800 സ്ഥാപനങ്ങള്‍ക്കു മാത്രമായിരുന്നു ലൈസന്‍സ് ഉണ്ടായിരുന്നത്. ഇവയില്‍ ഡിക്ലറേഷന്‍ നല്‍കിയ ജ്വല്ലറികള്‍ക്കു മാത്രമാകും ആനുകൂല്യം ലഭിക്കുക. നിലവില്‍ കേരളത്തില്‍ 6,200 സ്ഥാപനങ്ങള്‍ക്ക് ബിഐഎസ് ലൈസന്‍സ് ഉണ്ട്.

2 -5 മില്ലിഗ്രാം നഷ്ടം

നിലവിലെ മുദ്ര മായ്ച്ചുകളഞ്ഞ് പുതിയതു പതിപ്പിക്കുമ്പോള്‍ ഓരോ ആഭരണത്തിലും 2 മുതല്‍ 5 മില്ലിഗ്രാം വരെ സ്വര്‍ണത്തിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ 1,000 ആഭരണങ്ങള്‍ പുതിയ ഹാള്‍മാര്‍ക്കിലേക്കു മാറ്റുമ്പോള്‍ 2 മുതല്‍ 5 ഗ്രാം വരെയാണു നഷ്ടം. രണ്ടു ഹാള്‍മാര്‍ക്കുമുള്ള ആഭരണം വില്‍ക്കാനാകുമെങ്കില്‍ അത് ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ മന്ത്രാലയമോ ബിഐഎസോ ഔദ്യോഗികമായി ഉത്തരവിറക്കുകയും വേണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (5 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (22 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (30 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (44 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends