സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നതോടെ കേരള വിപണിയിലും തിരിച്ചു കയറുന്നതിനുള്ള സാധ്യത ഉയർന്നിട്ടുണ്ടായിരുന്നു.
എന്നാൽ വിലയിരുത്തലുകൾക്ക് വിപരീതമായി അന്തരാഷ്ട്ര വിപണിയിൽ വീണ്ടും വില ഇടിയുകയും ഔൺസിന് 3524.8 ഡോളറിന് വിപണി ക്ലോസ് ചെയ്യുകയുമായിരുന്നു. ഔൺസിന് 150 ഡോളർ നഷ്ടത്തിലാണ് വ്യാപാരം.
ഏതാനും ദിവസങ്ങളായി 1 ലക്ഷത്തിൽ താഴെ തന്നെ വില തുടരുന്നതിനാൽ ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
https://www.facebook.com/Malayalivartha

























