സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 44,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരുപവന്റെ വില 44,000 രൂപയായി തുടരുന്നു. ഇന്നലെ ഒരു പവന് 240 രൂപ വരെ ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 30 രൂപ ഉയര്‍ന്നു. 5,500 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയര്‍ന്നു. വിപണി വില 4,570 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമുണ്ട്. ഒരു രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. മാര്‍ച്ച് ഒന്നിന് 69 രൂപയായിരുന്ന വെള്ളി ഏപ്രിലില്‍ എത്തുമ്പോള്‍ 9 രൂപ വര്‍ധിച്ച് 78 ലേക്കെത്തി ഇന്നലെയും വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha