സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ.ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം വ്യാഴാഴ്ച (21.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5775 രൂപയിലും ഒരു പവന് 22 കാരറ്റിന് 46200 രൂപയിലുമായിരുന്നു വ്യാപാരം.വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയിലും ഒരു പവന് 18 കാരറ്റിന് 38280 രൂപയിലുമാണ് വ്യാപാരം നടന്നത്.
വ്യാഴാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha