സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്. റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് ഇടിഞ്ഞത്. പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഇന്ന് കുറഞ്ഞത്. ഡിസംബര്‍ 17 മുതല്‍ സ്വര്‍ണവില മുകളിലേക്കാണ്.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ 47,000 ത്തിന് താഴേക്കെത്തി വില. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 4845 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
"
https://www.facebook.com/Malayalivartha