സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 440 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഡിസംബര്‍ രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്ന പ്രവണതയായിരുന്നു. ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ് 7,230 രൂപയുമായി.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ചൈന വീണ്ടും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.
അതേസമയം ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. ബോംബെ സൂചികയായ സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും വന്‍ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഫിനാന്‍ഷ്യല്‍, ഓട്ടോ, മെറ്റല്‍, ഐ.ടി സെക്ടറുകളുടെ തകര്‍ച്ചയാണ് വിപണിയിലും പ്രതിഫലിച്ചത്
"
https://www.facebook.com/Malayalivartha