സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ

തുടർച്ചയായി നാലുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 70 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണം ഇന്ന് വിപണനം നടക്കുന്നത്. 2,920 രൂപയാണ് നാലുദിവസം കൊണ്ട് പവന് കുറഞ്ഞത്. വെള്ളിവിലയും മാറ്ററമില്ലാതെ തുടരുകയാണ്.
സ്വർണം പവന് 1,08,120 രൂപയും ഗ്രാമിന് 13,515 രൂപയുമാണ് വില. ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു. വെള്ളി ഗ്രാമിന് 230 രൂപയാണ് വില. ഇന്നലെ അഞ്ച് രൂപയാണ് കുറഞ്ഞത്.
അതേസമയം ബുധനാഴ്ച പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയും ഗ്രാമിന് 95 രൂപ കുറഞ്ഞ് 13590 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു.
തിങ്കളാഴ്ച രണ്ടുതവണയാണ് വില കുറഞ്ഞത്. രാവിലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഉച്ച തിരിഞ്ഞ് പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.
" f
https://www.facebook.com/Malayalivartha


























