സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,515 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില ഉയർന്നുനിൽക്കാൻ പ്രധാന കാരണം.
ഇതിന് പുറമേ അമേരിക്കയിൽ പണപ്പെരുപ്പനിരക്ക് ഉയർന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വർധിപ്പിക്കാനായി യുഎസ് ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇത് സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
"
https://www.facebook.com/Malayalivartha


























