നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറുമായി പോര്‍ഷേ

ടൈകന് എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ ഇലക്ട്രിക് സെഡാന്‍ നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന ഈ മൈലേജ് കാര്‍ പോര്‍ഷെയാണ് നിരത്തിലിറക്കുന്നത്. ടൈകണിലെ ബാറ്ററി വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലിഥിയം അയേണ്‍ ബാറ്ററിയാണ് ടൈകാനെ നയിക്കുക. ചുവട്ടില്‍ നിരപ്പായാണ് ബാറ്ററിയുടെ സ്ഥാനം.
ഫോര്‍ ഡോര്‍ വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. ടൈകന്റെ ബാറ്ററി 800V ചാര്‍ജിങ് ടെക്‌നോളജി വഴി നാലു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്നതിനൊപ്പം ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററും യാത്ര ചെയ്യാം.
3.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാം. മുന്നിലും പിന്നിലുമായി അണി നിരന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം പവര്‍ ടൈകന് നല്‍കും. ഗ്ലോബല്‍ ലോഞ്ചിന് ശേഷം ടൈകന്‍ ഇലക്ട്രിക് കാര്‍ ഇന്ത്യയിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























