ബജാജിന്റെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ഡൊമിനാര്‍

ദീര്‍ഘദൂര യാത്രകള്‍ക്ക് പുതിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ബജാജിന്റെ ഡൊമിനാര്‍. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിനെ ആശ്രയിക്കുന്നവര്‍ക്കുള്ള മറുപടി ആയിട്ടാണ് ഡൊമിനാര്‍ മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടികയില്‍ എത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത ബൈക്ക് ഇത്രയും ഉയരത്തില്‍ ഓടിയെത്തുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകുറഞ്ഞ അഡ്വഞ്ചര്‍ ടൂറര്‍ ആണ് ബജാജിന്റെ ഡൊമിനാര്‍.
ലോകത്തെ ഏറ്റവും അപകടകരമെന്നറയിപ്പെടുന്ന റോഡുകളായ ജെയിംസ് ഡോള്‍ട്ടന്‍ ഹൈവേ, ഡെംപ്സ്റ്റര്‍ ഹൈവേ, ഡെത് റോഡ് ഓഫ് ബൊളീവിയ തുടങ്ങിയവയിലൂടെ ഒരു ദിവസം വിശ്രമമില്ലാതെ 515 കിലോമീറ്റര്‍ എന്ന രീതിയില്‍ ഓടിച്ചാണ് ഡൊമിനാറുമായി മഞ്ഞുമലയിലെത്തിയത്. ദീപക് കമ്മത്ത്, അവിനാശ് പിഎസ്, ദീപക് ഗുപ്ത എന്നീ മൂന്ന് പേരാണ് 51,000 കിലോമീറ്റര്‍ താണ്ടി ഡൊമിനാറില്‍ അന്റാര്‍ട്ടികയില്‍ എത്തിയത്.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള രൂപകല്‍പ്പന ഡൊമിനാറിനെ റൈഡര്‍മാര്‍ക്ക് പ്രിയങ്കരനാക്കുന്നു. 373 സിസി എഞ്ചിനുള്ള ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക്, ഹിമാലയന്‍ എന്നിവയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബൈക്കാണ് ബജാജിന്റെ ഡൊമിനാര്‍.
https://www.facebook.com/Malayalivartha
























