സ്പീഡ് ബോട്ട് സര്‍വ്വിസ് രംഗത്തേയ്ക്ക് യൂബര്‍

യൂബര്‍ ടാക്‌സിക്കും യൂബര്‍ ഈറ്റ്‌സിനും പിന്നാലെ യൂബര്‍ സ്പീഡ് ബോട്ട് സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കമ്പനി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിച്ചുകൊണ്ടാണ് യൂബര്‍ രംഗത്തെത്തുന്നത്. തുടക്കമെന്നനിലയില്‍ മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ് ദ്വീപിലേക്കും അലിബാഗിലേക്കുമാണ് സ്പീഡ്‌ബോട്ട് സര്‍വ്വീസുകള്‍ ആരംഭിച്ചത്. രാവിലെ 8 മുതല്‍ 5 മണി വരെയാണ് സര്‍വ്വീസ്. ഓണ്‍ലലൈനായി ബുക്ക് ചെയ്ത് ബോട്ട് സ്വന്തമാക്കാം.

എട്ട് സീറ്റുകളുള്ള ചെറു ബോട്ടിന് 5,700 രൂപയും 10 സീറ്റുകളുള്ള ബോട്ടിന് 9,500 രൂപയുമാകും താല്‍കാലിക നിരക്ക്. വെറും 20 മിനുറ്റ് സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യാം. ഈ ബോട്ട് സര്‍വ്വീസുകള്‍ ലാഭകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും യൂബര്‍ സര്‍വീസ് നടത്തുന്നുണ്ട്. ടാക്‌സി സര്‍വീസിന് ശേഷം യൂബര്‍ ഈറ്റ്‌സും അതേ വഴിയില്‍ ആളുകളെ ആകര്‍ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























